
പാലോട്മേള 2014: തെക്കന്‍കേരളത്തിന്റെ കാര്‍ഷികോത്സവം

തെക്കൻ കേരളത്തിലെ പ്രധാനപ്പെട്ട കാർഷികമഹോത്സവങ്ങളിലൊന്നായ പാലോട് കന്നുകാലിച്ചന്തയും കാർഷിക-കലാ-സാംസ്‌കാരികമേളയും ഈ വർഷവും ഫെബ്രുവരി 7 മുതൽ 16 വരെ നടക്കുന്നു. മേളയോടനുബന്ധിച്ച് സാംസ്‌കാരിക സമ്മേളനങ്ങൾ, വിജ്ഞാനപ്രദമായ സെമിനാറുകൾ, വ്യത്യസ്‌തമാർന്ന കലാപരിപാടികൾ എന്നിവ ഇത്തവണയും സംഘടിപ്പിക്കുന്നുണ്ട്.
പ്രധാന അനുബന്ധപരിപാടികള്‍:
പ്രദർശന വിപണനമേള, പുസ്‌തകമേള, സെമിനാറുകൾ, സാംസ്‌കാരികസദസ്സ്, കലാപരിപാടികൾ, കാവ്യസന്ധ്യ, നാടകോത്സവം, കന്നുകാലിച്ചന്ത, ഫിലിംഫെസ്റ്റ്, മെഡിക്കൽക്യാമ്പുകൾ, പുഷ്‌പ-ഫല സസ്യമേള, അമ്യൂസ്മെന്റ് പാർക്ക്, മോട്ടോർ എക്സ്പോ, വോളിബോൾ ടൂർണമെന്റ്, കബഡി ടൂർണമെന്റ്, ഫുട്ബോൾ ടൂർണമെന്റ്.
ഫെബ്രുവരി 7ന് രാവിലെ 9ന് സംസ്ഥാന ലൈബ്രറി കൗണ്‍സില്‍ സെക്രട്ടറി വി.കെ.മധു ഉദ്ഘാടനം നിര്‍വഹിക്കും. വൈകിട്ട് അഞ്ചിന് നടക്കുന്ന സമ്മേളനം സൂര്യ കൃഷ്ണമൂര്‍ത്തി ഉദ്ഘാടനം ചെയ്യും.
സംഘാടകസമിതി
ഡി.. രഘുനാഥൻ നായർ ചെയർമാൻ 9447743303
പി. എസ്. മധു ജനറൽ സെക്രട്ടറി 9447071374
ഇ. ജോൺകുട്ടി ട്രഷറർ 9495122399