അറേബ്യന്‍നാടുകളിലെ ഏറ്റവും വിപുലമായ കാര്‍ഷികമേള അഗ്രമീ 2023
മധ്യപൗരസ്ത്യദേശങ്ങളിലെ ഏറ്റവും വലിയ കാര്‍ഷികമേളയായ അഗ്രമീ (അഗ്ര മിഡില്‍ ഈസ്ററ്) 2023 ഒക്ടോബര്‍ 9,10 തീയതികളിയായി ദുബായ് വേള്‍ഡ് ട്രേഡ് സെന്ററില്‍ നടക്കുന്നു. 5641 സ്ക്വയര്‍മീറ്ററുള്ള നഗരിയില്‍ നൂറിലധികം പ്രദര്‍ശകരും അയ്യായിരത്തിലധികം കാണികളും ഉണ്ടാകുമെന്നാണ് സംഘാടകരുടെ കണക്കുകൂട്ടല്‍.
സ്വദേശിസികള്‍ക്കൊപ്പം തന്നെ വിദേശികളും പങ്കെടുക്കുന്ന മേളയില്‍ കൃഷി, പഴംകൃഷി, മീന്‍വളര്‍ത്തല്‍, മൃഗസംരക്ഷണം തുടങ്ങി വിവിധവിഭാഗങ്ങളുണ്ടാകും.
മൃഗങ്ങളുടെ ആരോഗ്യവും പോഷണവും, തേനീച്ചവളർത്തൽ, ഹൈഡ്രോപോണിക്‌സ്, എയറോപോണിക്‌സ് എന്നിവയ്ക്ക് ഈ വര്‍ഷത്തെ മേളയില്‍ പ്രത്യേകപ്രാധാന്യം നല്‍കുന്നു. പ്രമുഖ വ്യവസായ വിദഗ്ധർ പങ്കെടുക്കുന്ന കോൺഫറൻസുകളിലും സെമിനാറുകളിലും സന്ദർശകർക്ക് പങ്കെടുക്കാം.
ഐക്യഅറബിനാടുകളിലെ കാലാവസ്ഥാവ്യതിയാനത്തിനും പരിസ്ഥിതിക്കുമായുള്ള മന്ത്രാലയത്തിന്റെ സഹകരണത്തോടെയാണ് മേള നടക്കുന്നത്. ലോകത്തിലെ ഒന്നാംകിട കമ്പനികള്‍ ഏറ്റവും പുതിയ സാങ്കേതികവിദ്യകള്‍, ഉല്പന്നങ്ങള്‍, ബിസിനസ് ആശയങ്ങള്‍ എന്നിവ മേളയില്‍ അണിനിരത്തും.
മൃഗസംരക്ഷണത്തില്‍ യു.എ.ഇ.യുടെ ഏക വ്യാപാര മേളയായ അഗ്രോഫാം ഇതിന് അനുബന്ധമായി നടക്കും. പ്രാദേശികമായി പ്രസക്തമായ എല്ലാ മൃഗങ്ങളെയും ഈ മേളയില്‍ അവതരിപ്പിക്കും.
പ്രവേശനം സൗജന്യമാണ്. നേരത്തേ രജിസ്റ്റര്‍ ചെയ്യണം. ലിങ്ക്: https://register.visitcloud.com/survey/1evaiwz2r7cfs?actioncode=Web1