എ സി എഫ് ആഗോള ഉച്ചകോടിയും പുരസ്കാരവും
എ സി എഫ് 2023
ഏപ്രില്‍ 25 വ്യാഴം
അശോക ഹോട്ടല്‍, ന്യൂഡല്‍ഹി
കാര്‍ഷികവ്യവസായവളര്‍ച്ചയ്ക്കായി സംരംഭകരുടെ ഏറ്റവും വലിയ ഒത്തുചേരല്‍.
കാര്‍ഷിക സ്റ്റാര്‍ട്ടപ്പുകള്‍, സഹകരണ സ്ഥാപനങ്ങള്‍, കര്‍ഷക ഉല്‍പ്പാദക സംഘങ്ങള്‍ എന്നിവയുടെ സംഗമവും പുരസ്കാരദാനവും.
സംഘാടകര്‍ : കൃഷിജാഗ്രണ്‍, കൃഷി ഉദ്യമി കൃഷിക് വികാസ് ചേംബര്‍
സമ്മേളനം, പ്രദര്‍ശനം, ബിസിനസ്-ബിസിനസ് കൂടിക്കാഴ്ചയും ബിസിനസ്- ഉപഭോക്ക്തൃ കൂടിക്കാഴ്ചയും, പുരസ്കാരദാനം എന്നിവയാണ് മുഖ്യപരിപാടികള്‍. പ്രമുഖ കാര്‍ഷിക പ്രസിദ്ധീകരണമായ കൃഷിജാഗ്രണാണ് സംഗമം സംഘടിപ്പിക്കുന്നത്. ഇന്ത്യ കണ്ട ഏറ്റവും വലുതും ഫലപ്രദവുമായ ബിസിനസ് സമ്മേളനമാകും ഇതെന്ന് സംഘാടകര്‍ അവകാശപ്പെടുന്നു. കാര്‍ഷികമേഖലയിലെ പ്രമുഖ വ്യക്തിത്വങ്ങള്‍ക്കും സംഘടനകള്‍ക്കും പുരസ്കാരവും നല്‍കുന്നു.
പ്രദര്‍ശനവേദിയിലേക്കുള്ള സ്റ്റാളുകളുടെ ബുക്കിങ്ങ് ആരംഭിച്ചു. പ്രതിനിധിയായി പങ്കെടുക്കുന്നതിന് ഫീസ് ഉണ്ട്. കര്‍ഷക ഉല്‍പ്പാദക സംഘപ്രതിനിധി 15000രൂപ, സ്റ്റാര്‍ട്ട് അപ്പ് അംഗം 22000 രൂപ, സഹകരണസ്ഥാപന പ്രതിനിധി 25000 രൂപ എന്നിങ്ങനെയാണ് ഫീസ്. ജിഎസ്ടി പുറമേ.
കൂടുതല്‍ വിവരങ്ങള്‍ക്ക് :https://acf.krishijagran.com/?utm_source=kjevent