
കോട്ടുവള്ളിയില്‍ മാമ്പഴപ്പൂരം
കോട്ടുവള്ളിയില്‍ മാമ്പഴമധുരത്തിന്റെ രുചിയും മണവും നിറഞ്ഞ ആഘോഷനാളുകള്‍.
കോട്ടുവള്ളി ഗ്രാമപഞ്ചായത്തും കൃഷിഭവനും കുടുംബശ്രീ സി. ഡി. എസും സംയുക്തമായി സംഘടിപ്പിക്കുന്ന ‘മാമ്പഴപ്പൂരം” പ്രദർശന വിപണന മേള കോട്ടുവള്ളി ഗ്രാമപഞ്ചായത്ത് ഓഫീസിന് സമീപം കടുവാങ്കുളത്ത് മെയ് 18, 19, 20 തിയതികളിൽ നടക്കുന്നു.
നമ്മുടെ നാട്ടില്‍ പരമ്പരാഗതമായി ഉണ്ടായിരുന്നതും എന്നാൽ ഇപ്പോള്‍ മൺമറഞ്ഞുകൊണ്ടിരിക്കുന്നതുമായ നാട്ടുമാമ്പഴങ്ങളുടെയും ഗവേഷണ സ്ഥാപനങ്ങൾ പുറത്തിറക്കിയ മാങ്ങകളുടെയും പ്രദർശന വിപണനമാണ് മേളയുടെ മുഖ്യആകര്‍ഷണം. വിവിധയിനം മാവിൻ തൈകളുടെ പ്രദർശനവും മാങ്ങയില്‍നിന്നുള്ള വിവിധയിനം മൂല്യവർദ്ധിത ഉൽപ്പന്നങ്ങളുടെ പ്രദർശന വിപണനവും മേളയിലുണ്ടാവും. മാവുമായി ബന്ധപ്പെട്ട ചർച്ചകൾ , സെമിനാറുകൾ , മാമ്പഴ പാചക മത്സരം , കുട്ടികൾക്കായി മാവിൻ തൈ ഉൽപ്പാദന പരിശീലന പരിപാടി എന്നിവയും മാമ്പഴപ്പൂരത്തിന്റെ ഭാഗമായുണ്ട്.
കോട്ടുവള്ളി ഗ്രാമപഞ്ചായത്ത് പരിധിയിൽ ഏറ്റവും നന്നായി മാവ് പരിപാലനം നടത്തുന്ന കർഷകന് മാമ്പഴശ്രീമാൻ പുരസ്ക്കാരം, ഏറ്റവും നന്നായി മാമ്പഴങ്ങളും മൂല്യവർദ്ധിതഉൽപ്പന്നങ്ങളും പ്രദർശിപ്പിക്കുന്ന കുടുംബശ്രീക്ക് മാമ്പഴ ശ്രീമതി പുരസ്ക്കാരം എന്നിവ പ്രഖ്യാപിച്ചിട്ടുണ്ട്. കൂടാതെ ബാലസഭയിലെ കുട്ടികൾക്കായി മാമ്പഴച്ചിത്രോത്സവും നടക്കും.
കൂടുതല്‍ വിവരങ്ങള്‍ക്ക് : 9847168656