
കിസാന്‍ ഇന്ത്യന്‍ അഗ്രിഷോ 2023
കിസാന്‍ ഇന്ത്യന്‍ അഗ്രിഷോ 2023
തീയതി 2023 മാര്‍ച്ച് 3 മുല്‍ 5 വരെ
സ്ഥലം ഹൈടെക് എക്സിബിഷന്‍ സെന്റര്‍, ഹൈദരാബാദ് , തെലുങ്കാന
സംഘാടകര്‍ കിസാന്‍ ഹെല്‍പ് ലൈന്‍, ഇന്‍ഡോര്‍, മധ്യപ്രദേശ്
ഇരുന്നൂറിലേറിലേറെ സ്റ്റാളുകളിലായി ഒരുക്കപ്പെടുന്ന കാര്‍ഷികമേള ഏകദേശം ഇരുപത്തിയയ്യായിരത്തോളെ സന്ദര്‍ശകരെ പ്രതീക്ഷിക്കുന്നു. കര്‍ഷകര്‍, കാര്‍ഷികവ്യവസായികള്‍, കാര്‍ഷികവിദഗ്ധര്‍, ഭരണകര്‍ത്താക്കള്‍ തുടങ്ങി വിവിധ തട്ടുകളിലുള്ളവരെ ഒരു പൊതുവേദിയില്‍ ഒന്നിപ്പിക്കാനുള്ള വിപുലമായ ശ്രമമാണ് കിസാന്‍ അഗ്രിഷോ.
ഇന്ത്യയിലെമ്പാടുനിന്ന് വിവിധ സ്ഥാപനങ്ങള്‍ കൃഷിയിലെ ഏറ്റവും നൂതനായ സാങ്കേതികവിദ്യകളുമായി പ്രദര്‍ശനത്തിനെത്തും. കാര്‍ഷിക യന്ത്രങ്ങള്‍, ജലസേചന ഉപകരണങ്ങള്‍, സ്റ്റാര്‍ട്ടപ്പുകള്‍, ഇന്റര്‍നെറ്റ് ഓഫ് തിങ്ങ്സ് കൃഷിയില്‍, കാര്‍ഷിക ആപുകള്‍ തുടങ്ങി വൈവിധ്യമുള്ള കാഴ്ചകളാണ് കര്‍ഷകരെ കാത്തിരിക്കുന്നത്.