Registrations have closed.

അന്താരാഷ്ട്ര ചെറുധാന്യ വർഷാചരണത്തിന്റെ ഭാഗമായ മില്ലറ്റ് ഉത്സവ്
by
127 127 people viewed this event.
അന്താരാഷ്ട്രാ ചെറുധാന്യ (മില്ലറ്റ് ) വർഷാചരണത്തിന്റ ഭാഗമായി കൊച്ചി, കലൂര്‍ ഗോകുലം പാർക്ക് ഹോട്ടലിൽ വച്ച് ദി അസോസിയേറ്റഡ് ചേംബർ ഓഫ് കോമേഴ്സ് & ഇന്‍ഡസ്ട്രിയൽസ് ഓഫ് ഇന്ത്യയുടെയും (ASSOCHAM), പ്രമുഖ കൺസൾട്ടൻസികളിൽ ഒന്നായ ഗ്രാന്റ് തോൺടന്റെയും നേതൃത്വത്തിൽ കിസാൻ സർവീസ് സൊസൈറ്റി സഹപങ്കാളിയായി നടത്തുന്ന മില്ലറ്റ് ഉത്സവ് 2023 മെയ് 12, 13 തീയതികളിൽ നടക്കുന്നു.
മില്ലറ്റ് കൃഷി രീതികൾ, ഭക്ഷണോപ്പന്നങ്ങൾ, തൊഴിൽസാധ്യതകൾ എന്നിവയെപ്പറ്റിയുള്ള അവബോധം സൃഷ്ടിക്കാൻ ഗവ: ഏജൻസികളും ഗവ: ഇതര ഏജൻസികളും കൈകോര്‍ക്കുന്ന പരിപാടി. മില്ലറ്റ് പ്രദർശനം, സ്റ്റാളുകൾ, ക്ലാസ്സുകൾ , ബി ടു ബി മീറ്റുകൾ എന്നിവ സംഘടിപ്പിക്കുന്നു.ഇന്നും നാളെയും രാവിലെ 10 മണി മുതൽ വൈകുന്നേരം 6.30 വരെയാണ് കാര്യപരിപാടികൾ. പ്രവേശനം സൗജന്യമായിരിക്കും.