
ഇന്ത്യയിലെ ഏറ്റവും വലിയ കാര്‍ഷിക പ്രദര്‍ശനം ആഗസ്റ്റില്‍
14-ാമത് അഗ്രിടെക് ഇന്ത്യ 2023
2023 ആഗസ്റ്റ് 25,26,27 തീയതികളില്‍
ബങ്കളുരു അന്താരാഷ്ട്ര പ്രദര്‍ശന കേന്ദ്രത്തില്‍
ഇന്ത്യയിലെ ഏറ്റവും വലിയ കാര്‍ഷിക പ്രദര്‍ശനം
കൃഷി, കാര്‍ഷിക യന്ത്രങ്ങള്‍, പാലുല്പാദനം, കോഴിവളര്‍ത്തല്‍, മൃഗപരിപാലന ഉപകരണങ്ങള്‍, ശീതീകരണശൃംഖല, കാര്‍ഷിക സാങ്കേതികവിദ്യകള്‍ എന്നീ മേഖലകളിലായി ഇന്ത്യയിലെ ഏറ്റവും വിപുലമായ കാര്‍ഷിക പ്രദര്‍ശനം
സംഘാടകര്‍ : മീഡിയടുഡേ ഗ്രൂപ്പ്
മുപ്പതിലധികം രാജ്യങ്ങളില്‍ നിന്നായി രണ്ടായിരത്തിലേറെ യന്ത്രസാമാഗ്രികളും മറ്റ് ഉപകകരണങ്ങളും പ്രദര്‍ശനത്തിനെത്തും. ഏകദേശം അഞ്ഞൂറോളം സ്റ്റാളുകളിലായി ലോകത്തെ ഏറ്റവും നവീനമായ കാര്‍ഷിക രീതികളും സാങ്കേതികവിദ്യകളും കാര്‍ഷരെ കാത്തിരിക്കും. ലോകത്തെമ്പാടുനിന്നും ആയിരക്കണക്കിനു പേര്‍ പ്രദര്‍ശനം കാണുവാനെത്തും. പതിനാല് വര്‍ഷം കൊണ്ട് ഇന്ത്യയിലെ ഏറ്റവും പ്രമുഖ കാര്‍ഷിക പ്രദര്‍ശനമായി മാറിയിരിക്കുകയാണ് ബാങ്കളൂരു ഇന്റര്‍നാഷണല്‍ എക്സിബിഷന്‍ സെന്ററില്‍ നടക്കുന്ന അഗ്രോടെക് ഇന്ത്യ കാര്‍ഷിക മഹാമേള.