കര്‍ഷകര്‍ സര്‍ക്കാരാഫീസുകള്‍ കയറിയിറങ്ങുന്ന ഗതികേട് നല്ലപങ്ക് കുറയുകയാണ്. കേരള സംസ്ഥാന കൃഷിവകുപ്പിന്റെ എയിംസ് വെബ്സൈറ്റും ആപ്പും പ്രയോഗത്തില്‍ വന്നതോടെയാണിത്.
അഗ്രിക്കള്‍ചര്‍ ഇന്‍ഫര്‍മേഷന്‍ മാനേജ്മെന്റ് സിസ്റ്റം ആണ് എയിംസ് (AIMS)എന്ന ചുരുക്കപ്പേരില്‍ അറിയപ്പെടുന്നത്. ഇതിന്റെ വെബ്സൈറ്റും ആപ്പും നിലവിലുണ്ട്. aims.kerala.gov.in എന്നതാണ് വെബ്സൈറ്റ് വിലാസം. ഒരു തവണ കയറി രജിസ്റ്റര്‍ ചെയ്തു കഴിയുന്നതോടെ കര്‍ഷകന് അര്‍ഹമായ നിരവധി സര്‍ക്കാര്‍ ആനുകൂല്യങ്ങള്‍ക്ക് ഇതിലൂടെ അപേക്ഷ സമര്‍പ്പിക്കാനാവും.
നിലവില്‍ ഒമ്പതോളം സേവനങ്ങള്‍ക്ക് ഇതിലൂടെ അപേക്ഷിക്കാം.
പ്രകൃതിക്ഷോഭ ദുരിതാശ്വാസ പദ്ധതി പ്രകാരമുള്ള നഷ്ടപരിഹാരം, കേരള ഫാം ഫ്രഷ് പഴം-പച്ചക്കറി അടിസ്ഥാന വില പദ്ധതിയിൽ അംഗം, നെൽ കൃഷി യോഗ്യമായ നിലത്തിൻെറ ഉടമകൾക്കുള്ള റോയൽറ്റി ആനുകൂല്യം, സംസ്ഥാന സർക്കാരിൻെറ പുനരാവിഷ്കൃത വിള ഇൻഷുറൻസ് പദ്ധതി, സംസ്ഥാന വിള ഇൻഷുറൻസ് പദ്ധതിയിൽ അംഗമായവര്‍ക്ക് നഷ്ടപരിഹാരം, എൻ എം എസ് എ – സോയിൽ ഹെൽത്ത് കാർഡ് , കാർഷിക യന്ത്രവത്കരണ ഉപ പദ്ധതി , പി എം – കിസാൻ സമ്മാൻ നിധി , വളം- കീടനാശിനി ഉത്പാദനം /വിപണനം ചെയ്യുന്നതിനുള്ള പുതിയ ലൈസൻസ് എന്നിവയാണ് അവ. കൂടുതല്‍ പദ്ധതികള്‍ താമസിയാതെ ഇതില്‍ ഉള്‍പ്പെടുത്തും.
ഇതുവരെ 41,11,287 കര്‍ഷകരും 30,187 ഗ്രൂപ്പുകളും 548 സ്ഥാപനങ്ങളും ഇതില്‍ അംഗമായിക്കഴിഞ്ഞു. 43,32,429 അപേക്ഷകളില്‍ 39,22,510 എണ്ണത്തിന് അംഗീകാരമായി. 3,51,763 എണ്ണം നിരസിച്ചു. വിളകളുടെ വിലനിലവാരം അപ്പോഴപ്പോള്‍ അറിയാന്‍ കഴിയുന്ന അഗ്മാര്‍ക്കറ്റ് (agmarknet), കാലാവസ്ഥ തുടങ്ങിയവയുടെ ലിങ്കുകളും ഈ വെബ്സൈറ്റില്‍നിന്നു ലഭിക്കും.
കൂടുതല്‍ വിവരങ്ങള്‍ക്ക് https://www.aims.kerala.gov.in സന്ദര്‍ശിക്കുക.