
ഇൻ്റർനാഷണൽ ട്രേഡ് ഫെയർ 2025 (ഓർഗാനിക്‌സ് & മില്ലറ്റ്‌സ്) ബങ്കളൂരുവില്‍
by
107 107 people viewed this event.

2025 ജനുവരി 23 മുതൽ 26 വരെ ബാംഗ്ലൂരിലെ ത്രിപുരവാസിനി, പാലസ് ഗ്രൗണ്ടിൽ ഇൻ്റർനാഷണൽ ട്രേഡ് ഫെയർ 2025 (ഓർഗാനിക്‌സ് & മില്ലറ്റ്‌സ്) നടക്കുന്നു. ഇന്ത്യയിലെമ്പാടുനിന്നും ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്നുമുള്ള സംരംഭകരുടെ മൂന്നൂറിലധികം സ്റ്റാളുകള്‍ മേളയുടെ ഭാഗമായി ഉണ്ടാകും.
ഇതോടനുബന്ധിച്ച് കേരളസംസ്ഥാന കൃഷിവകുപ്പും സ്റ്റാളുകള്‍ സംഘടിപ്പിക്കുന്നതാണ്. കേരളത്തിന്റെ ഓർഗാനിക് മില്ലറ്റ് ഉൽപന്നങ്ങൾക്കും “കേരളാഗ്രോ ഓർഗാനിക്”, “കേരളാഗ്രോ ഗ്രീൻ” ബ്രാൻഡഡ് ഉൽപ്പന്നങ്ങൾക്കും പ്രത്യേക ശ്രദ്ധ കൊടുത്തുകൊണ്ടുള്ള സ്റ്റാളുകളും “കേരളാഗ്രോ” ബ്രാൻഡ് ഉൽപ്പന്നങ്ങളുടെ പ്രദർശനവും വിപണനവും സ്റ്റാളില്‍ ഉണ്ടായിരിക്കും.