Menu Close

‘സുസ്ഥിര കൃഷിക്ക് ആരോഗ്യമുള്ള വിത്തുകള്‍’ എന്ന സന്ദേശവുമായി എട്ടാമത് വയനാട് വിത്തുത്സവം

‘സുസ്ഥിര കൃഷിക്ക് ആരോഗ്യമുള്ള വിത്തുകള്‍’ എന്ന സന്ദേശവുമായി എട്ടാമത് വയനാട് വിത്തുത്സവം

by
121 121 people viewed this event.


‘സുസ്ഥിര കൃഷിക്ക് ആരോഗ്യമുള്ള വിത്തുകള്‍’ എന്ന സന്ദേശവുമായി എട്ടാമത് വയനാട് വിത്തുത്സവത്തിന് എം. എസ്. സ്വാമിനാഥന്‍ ഗവേഷണനിലയം വേദിയൊരുക്കുന്നു. 2024 മാര്‍ച്ച് 1, 2 തീയ്യതികളില്‍ പുത്തൂര്‍വയല്‍ കമ്യൂണിറ്റി അഗ്രോബയോഡൈവേഴ്സിറ്റി സെന്ററിലാണ് പരിപാടികള്‍ നടക്കുക. വയനാട് ജില്ലാ ആദിവാസിവികസന പ്രവര്‍ത്തകസമിതിയും പരമ്പരാഗത വിത്തുസംരക്ഷകരുടെ സംഘടനയായ സീഡ് കെയറും കേരളസംസ്ഥാന ജൈവവൈവിധ്യ ബോര്‍ഡും കേരളസംസ്ഥാന ശാസ്ത്രസാങ്കേതിക പരിസ്ഥിതികൗണ്‍സിലും ഭാരതീയ സുഗന്ധവിളഗവേഷണകേന്ദ്രവും കേരളകുടുംബശ്രീ മിഷനും ചേര്‍ന്ന് സംഘടിപ്പിക്കുന്ന വിത്തുത്സവത്തില്‍ വയനാടിന്റെ തനതുവിത്തുവൈവിധ്യം പ്രദര്‍ശിപ്പിക്കുകയും കര്‍ഷകര്‍ തങ്ങള്‍ സംരക്ഷിച്ചുവരുന്ന വിത്തുകള്‍ പരസ്പരം കൈമാറികൊണ്ട് വിത്തുസംരക്ഷണത്തിന്റെ തുടര്‍ച്ച ഉറപ്പാക്കുകയും ചെയ്യും. കാര്‍ഷിക സെമിനാറുകള്‍, വിത്തുകൈമാറ്റം, കാര്‍ഷിക ജൈവൈവിധ്യഅവാര്‍ഡ് വിതരണം, ഗവേഷകര്‍ക്കുള്ള പോസ്റ്റര്‍സെഷനുകള്‍, സീഡ്തിയേറ്റര്‍, ഭക്ഷ്യവിളകള്‍ക്ക് വിപണനസാദ്ധ്യത ആരായുന്നതിനായുള്ള കര്‍ഷക- വ്യാപാരി സംഗമം, തുടങ്ങി വിവിധ പരിപാടികള്‍ വിത്തുത്സവത്തോടനുബന്ധിച്ച് ഒരുക്കിയിട്ടുണ്ട്.