മൂല്യവര്‍ദ്ധിതോല്പന്നങ്ങള്‍ നിര്‍മ്മിക്കാനുദ്ദേശിക്കുന്ന കര്‍ഷകര്‍ക്ക് ഉപയോഗപ്പെടും ഈ എക്സ്പോ
കേരള സ്റ്റേറ്റ് സ്മോൾ ഇൻഡസ്ട്രീസ് അസോസിയേഷന്റെയും കൊച്ചിൻ ചേംബർ ഓഫ് കൊമേഴ്സ് ആൻഡ് ഇൻഡസ്ട്രീസിന്റെയും സഹകരണത്തോടെ മലയാള മനോരമ ക്വിക് കേരള സംഘടിപ്പിക്കുന്ന മെഷിനറി ആൻഡ് ട്രേഡ് എക്സ്പോ 2023 നവമ്പര്‍ 15 മുതൽ 18 വരെ കൊച്ചി മറൈൻഡ്രൈവിൽ നടക്കുന്നു. രാജ്യത്തിന്റെ പല ഭാഗങ്ങളിൽനിന്നായി എൺപതോളം മെഷിനറി നിർമാണ കമ്പനികൾ പങ്കെടുക്കുന്ന എക്സ്പോയിൽ 120 ലേറെ സ്റ്റോളുകളാണ് ഉണ്ടാവുക.
മൂല്യവര്‍ദ്ധിതോല്പന്നങ്ങള്‍ നിര്‍മ്മിക്കുവാനാഗ്രഹിക്കുന്ന കര്‍ഷകര്‍ തീര്‍ച്ചയായും സന്ദര്‍ശിക്കേണ്ട മേളയാണിത്. ഫുഡ് പാക്കിങ്, ഫുഡ് പ്രോസസിങ്, ഐസ്ക്രീം മേക്കിങ്, കീ ഡ്യൂപ്ലിക്കേഷൻ, നാപ്കിൻ വെൻഡിങ്, ഇന്റർലോക്ക് മാനുഫാക്ചറിങ്, ചപ്പാത്തി മേക്കിങ്, കൊപ്ര ആട്ടുന്ന മെഷീൻ തുടങ്ങിയവയുമായി ഇന്ത്യയിലെ പ്രമുഖ കമ്പനികൾ എക്സ്പോയുടെ ഭാഗമാകും. പുതിയ കാലത്തിന്റെ പുതുമകളിൽ ഒന്നായ ചലിക്കുന്ന റോബട്ടുകളാണ് എക്സ്പോയുടെ മറ്റൊരു സവിശേഷത. പ്രവേശനം സൗജന്യം.