സബ്സിഡിയോടെ കാർഷിക യന്ത്രങ്ങൾ സ്വന്തമാക്കുന്നതിനു അപേക്ഷിക്കാം

സബ്സിഡിയോടെ കാർഷിക യന്ത്രങ്ങൾ സ്വന്തമാക്കുന്നതിനു   ജൂലൈ 1 മുതൽ അപേക്ഷിക്കാം
    കേന്ദ്ര-സംസ്ഥാന സർക്കാരുകൾ സംയുക്തമായി നടപ്പിലാക്കുന്ന കാർഷിക യന്ത്രവൽക്കരണ ഉപ-പദ്ധതി(SMAM)യിൽ ജൂലൈ ഒന്നു മുതൽ ഓൺലൈൻ ആയി അപേക്ഷിക്കാം. കാർഷിക യന്ത്രങ്ങൾക്ക്  40 മുതൽ 80 ശതമാനം വരെ സബ്സിഡി നൽകി യന്ത്രവല്കൃത കൃഷി പ്രോത്സാഹിപ്പിക്കുക എന്നതാണ് പദ്ധതിയുടെ പ്രധാന ലക്ഷ്യം. https://agrimachinery.nic.in/index എന്ന വെബ്സൈറ്റിൽ കൂടി ഇതിനുള്ള രജിസ്ട്രേഷൻ നടപടികൾ ഉൾപ്പെടെയുള്ള കാര്യങ്ങൾ ഏതൊരാൾക്കും പൂർത്തിയാക്കാവുന്നതാണ്.  പട്ടികജാതി പട്ടികവർഗ്ഗ വിഭാഗങ്ങളിൽ പെട്ട ഗുണഭോക്താക്കൾക്ക് മുൻഗണനയുണ്ട്.
    എല്ലാ വിധ കാർഷിക യന്ത്രോപകരണങ്ങളും കൂടാതെ വിളസംസ്കരണവുമായി ബന്ധപ്പെട്ട വിവിധയിനം ഡ്രയറുകൾ, നെല്ല്കുത്തുന്നമില്ലുകൾ, ധാന്യങ്ങൾപൊടിക്കുന്നയന്ത്രങ്ങൾ, ഓയിൽമില്ലുകൾ തുടങ്ങിയവയെല്ലാം ഈ പദ്ധതിയിൻ കീഴിൽ ലഭ്യമാണ്.  വ്യക്തിഗത ഗുണഭോക്താക്കൾക്ക് പദ്ധതി  നിബന്ധനകളോടെ 40  മുതൽ 60 ശതമാനം വരെ സബ്സിഡി ലഭ്യമാണ്. അംഗീകൃത കർഷക കൂട്ടായ്മകൾക്ക് ഫാം മെഷിനറി ബാങ്ക് സ്ഥാപിക്കുന്നതിന് പദ്ധതി തുകയുടെ 80% നിരക്കിൽ പദ്ധതി നിബന്ധനകളോടെ 8 ലക്ഷം രൂപ വരെയും, കാർഷിക യന്ത്രങ്ങളുടെ വാടക കേന്ദ്രങ്ങൾ സ്ഥാപിക്കുന്നതിനായി പദ്ധതി തുകയുടെ 40% വരെയും സബ്സിഡി ലഭിക്കും.
ഓൺലൈൻ ആയി രജിസ്റ്റർ ചെയ്തു മെഷീൻ വാങ്ങി കഴിഞ്ഞാൽ അതാതു ജില്ലയിലെ കൃഷി  അസിസ്റ്റൻറ് എക്സിക്യൂട്ടീവ് എൻജിനീയറുടെ ഓഫീസിൽ നിന്നും ഭൗതിക പരിശോധന നടത്തിയാണ് സാമ്പത്തിക സഹായം അനുവദിക്കുന്നത്. ആദ്യം രജിസ്റ്റർ ചെയ്യുന്നവർക്ക് ആദ്യം എന്ന മുറയ്ക്കാണ് ഗുണഭോക്താക്കളെ തെരഞ്ഞെടുക്കുന്നത്. സാമ്പത്തിക സഹായം കർഷകന്റെ ബാങ്ക് അക്കൗണ്ടിലേക്ക് നേരിട്ട് എത്തുന്ന രീതിയായതിനാൽ ഈ പദ്ധതിയുടെ ഒരു ഘട്ടത്തിലും ഗുണഭോക്താവ് സർക്കാർ ഓഫീസിൽ വരേണ്ടതില്ല. കൂടുതൽ വിവരങ്ങൾക്കായി മുകളിൽ പറഞ്ഞ വെബ്സൈറ്റ് സന്ദർശിക്കുകയോ അടുത്തുള്ള കൃഷി അസിസ്റ്റൻറ് എക്സിക്യൂട്ടീവ് എൻജിനീയറുടെ കാര്യാലയവുമായോ കൃഷി ഭവനുമായോ താഴെ കൊടുത്തിരിക്കുന്ന മൊബൈൽ  നമ്പറുകളിലോ ബന്ധപ്പെടാവുന്നതാണ്.7012380602,8590926907,8075255412,9895440373. 
രെജിസ്ട്രേഷന് ആവശ്യമായരേഖകൾ : ആധാർകാർഡ്, ബാങ്ക്പാസ്ബുക്ക് , പാസ്പോര്ട്ട് സൈസ് ഫോട്ടോ, ഭൂനികുതി അടച്ച രസീത് , ജാതി സർട്ടിഫിക്കറ്റ് (പട്ടികജാതി പട്ടികവർഗ്ഗ വിഭാഗക്കാർക്ക് മാത്രം).

0 Comments

Leave A Comment


Submit Captcha Code

Cannot read the image? click here to refresh.