മത്സ്യകൃഷി: പുരസ്‌കാര നിറവിൽ കുമാരപുരം ഗ്രാമപഞ്ചായത്ത്

ആലപ്പുഴ:മത്സ്യമേഖല പ്രവർത്തനങ്ങൾ മികച്ച രീതിയിൽ നടപ്പാക്കിയതിനുള്ള തദ്ദേശസ്ഥാപനങ്ങൾക്കുള്ള പുരസ്കാര വിതരണത്തിൽ ഹരിപ്പാട് കുമാരപുരം ഗ്രാമപഞ്ചായത്തിന് ജില്ലാതലത്തിൽ ഒന്നാം സ്ഥാനം. സംസ്ഥാന ഫിഷറീസ് വകുപ്പിന്റെ നേതൃത്വത്തിൽ കൊല്ലം സി.എസ്.ഐ കൺവൻഷൻ സെന്ററിൽ നടന്ന ചടങ്ങിൽ ഫിഷറീസ് വകുപ്പ് മന്ത്രി ജെ മേഴ്സികുട്ടിയമ്മ പുരസ്കാര വിതരണം നടത്തി. കുമാരപുരം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എസ്. സുരേഷ്കമാർ, ഫിഷറീസ് പ്രമോട്ടർ എ.സലീന, പ്രോജക്ട് കോ-ഓർഡിനേറ്റർ അരുൺ എന്നിവരുടെ നേതൃത്തിലുള്ള കൂട്ടായ പ്രവർത്തനമികവാണ് പുരസ്കാരത്തിനു പിന്നിൽ.മത്സ്യകർഷകർക്കായി വിവിധ പദ്ധതികളാണ് പഞ്ചായത്തിൽ ആവിഷ്ക്കരിച്ചത്. മാസത്തിലൊരിക്കൽ പഞ്ചായത്തിന്റെ നേതൃത്വത്തിൽ മത്സ്യകർഷകർ ഒത്തുകൂടി അവരുടെ പ്രശ്നങ്ങളും ആവശ്യങ്ങളും പഞ്ചായത്ത് അധികൃതരെ നേരിട്ട് ബോധ്യപ്പെടുത്തും. ഇതിനായി പഞ്ചായത്തിൽ മത്സ്യകർഷക ക്ലബ്ബിനും രൂപം കൊടുത്തു.പഞ്ചായത്തിൽ മത്സ്യകൃഷി നടത്തുന്നവരെ കണ്ടെത്തി അവരുടെ കുളങ്ങളും ജലാശയങ്ങളും തൊഴിലുറപ്പ് പദ്ധതിയിൽ ഉൾപ്പെടുത്തി പഞ്ചായത്തിന്റെ നേതൃത്വത്തിൽ വൃത്തിയാക്കി നൽകി. പഞ്ചായത്തിൽ നിന്നും തെരഞ്ഞെടുക്കപ്പെട്ട 200 മത്സ്യകർകർക്ക് സൗജന്യമായി മത്സ്യകുഞ്ഞുങ്ങളെയുംവിതരണം ചെയ്തു. സബ്സിഡി പ്രകാരം അവയ്ക്കുള്ള തീറ്റയും കർഷകർക്ക് നൽകി. മത്സ്യകർഷകർക്ക് അവരുടെ കൃഷിയിടം വൃത്തിയാക്കാനും വിളവെടുപ്പിനാവാശ്യമായ യന്ത്രസാമ്രഗികളും പഞ്ചായത്തിൽ നിന്നുംലഭ്യമാക്കുന്നുണ്ട്. വിഷം കലർന്ന മത്സ്യമാണ് വിപണിയിലെന്ന് വിവാദം കൊഴുക്കുമ്പോളും കുമാരപുരം പഞ്ചായത്ത് നിവാസികൾക്കാവശ്യമായി ശുദ്ധജല മത്സ്യം ഇവിടെ തന്നെ ഉത്പ്പാദിപ്പിച്ചെടുക്കാൻ കഴിയുന്നു.

0 Comments

Leave A Comment


Submit Captcha Code

Can't read the image? click here to refresh.