മാനന്തവാടി: കേന്ദ്ര കൃഷി മന്ത്രാലയം വയനാട്ടില്‍ നടപ്പിലാക്കുന്ന കൃഷി കല്യാണ്‍ അഭിയാന് പദ്ധതിയുടെ ഭാഗമായി തവിഞ്ഞാല്‍ ഗ്രാമപഞ്ചായത്തില്‍ വാഴകൃഷിയെ കുറിച്ച് കാര്‍ഷിക സെമിനാര്‍ നടത്തി. സെമിനാറില്‍ നിരവധി കര്‍ഷകര്‍ പങ്കെടുത്തു. വാഴകൃഷിയെ കുറിച്ച് കൃഷി അസിസ്റ്റന്റ് ഡയറക്ടര്‍ അനിതയും കൃഷി കല്യാണ്‍ അഭിയാന് പദ്ധതിയെ കുറിച്ച് ആത്മ പ്രൊജക്ട് ഡയറക്ടര്‍ ആശാരവിയും ക്ലാസ്സെടുത്തു.
വാഴകൃഷിയെ സംബന്ധിച്ച് മുഴുവന്‍ കാര്യങ്ങളും വിശദമാക്കിയാണ് ക്ലാസുകള്‍ അവസാനിച്ചത്. വയനാട് ജില്ലയിലെ നാല് ബ്ലോക്കുകളില്‍ ഓരോ പഞ്ചായത്തിലെ തിരഞ്ഞെടുത്ത ഗ്രാമങ്ങളില്‍ വിവിധ വിഷയങ്ങളില്‍ ക്ലാസ്സുകളും പരിശീലന പരിപാടികളും സംഘടിപ്പിക്കും. അമ്പലവയല്‍ കൃഷി വിജ്ഞാന കേന്ദ്രം മേധാവി ഡോ. എന്‍.ഇ. സഫിയയുടെ നേതൃത്വത്തില്‍ ജില്ലയിലെ വിവിധ പഞ്ചായത്തുകളിലും പരിപാടികള്‍ നടന്നു വരുന്നു.
0 Comments