എംഎഫ്ആർഐയുടെ മത്സ്യ-ഭക്ഷ്യ-കാർഷിക മേള 15 മുതൽ

കൊച്ചി: മത്സ്യപ്രേമികൾക്കൊരു സന്തോഷ വാർത്ത. കൂടുകൃഷിയിൽ വിളവെടുത്ത പിടയ്ക്കുന്ന കാളാഞ്ചിയും കരിമീനും തിലാപ്പിയയും ജീവനോടെ സ്വന്തമാക്കണമെങ്കിൽ തിങ്കളാഴ്ച മുതൽ ഹൈക്കോർട്ടിന് സമീപമുള്ള കേന്ദ്ര സമുദ്രമത്സ്യ ഗവേഷണ സ്ഥാപനത്തിൽ (സിഎംഎഫ്ആർഐ) വരാം. 15 മുതൽ 17 വരെ സിഎംഎഫ്ആർഐയിൽ നടക്കുന്ന മത്സ്യ-ഭക്ഷ്യ-കാർഷിക വിപണന മേളയിൽ മീൻ മാത്രമല്ല, കൊതിയൂറുന്ന കടൽ ഭക്ഷ്യവിഭവങ്ങൾ കഴിക്കാനും അവസരമുണ്ട്. കൂടാതെ, പൊക്കാളി അരി, പൊക്കാളി പുട്ട് പൊടി, വിവിധയിനം സുഗന്ധവ്യഞ്ജനങ്ങൾ, ട്യൂണ ഓയിൽ, സംസ്കരിച്ച ട്യൂണ, ട്യൂണ അച്ചാർ, ശീതീകരിച്ച ചെമ്മീൻ, ഓയിസ്റ്റർ വിഭവങ്ങൾ, ജൈവ പച്ചക്കറി തുടങ്ങി അനേകം ഉൽപ്പന്നങ്ങൾ വിപണന മേളയിൽ ലഭ്യമാകും.രണ്ടാമത് അന്താരാഷ്ട്ര സഫാരി സമ്മേളനത്തോടനുബന്ധിച്ചാണ് സിഎംഎഫ്ആർഐയിൽ വിപണന മേളയും പ്രദർശനവും ഒരുക്കുന്നത്.കേന്ദ്ര സർക്കാർ സ്ഥാപനങ്ങളായ സ്പൈസസ് ബോർഡിന്റെയും ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സ്പൈസസ് റിസർച്ചിന്റെയും സ്റ്റാളിൽ മായം കലരാത്തതും ഉയർന്ന ഗുണമേന്മയുള്ളതുമായ ഏലം, കുരുമുളക്, ഗ്രാമ്പു, കറുവപ്പട്ട, ജീരകം, മഞ്ഞൾ തുടങ്ങിയ സുഗന്ധവ്യഞ്ജന വിഭവങ്ങൾ ലഭ്യമാകും. കൂടാതെ, ഇവയിൽ നിന്നുണ്ടാക്കുന്ന മൂല്യവർധി

, To ,    -

Location: Kochi(Map)

0 Comments

Leave A Comment


Submit Captcha Code

Can't read the image? click here to refresh.