കോട്ടയം: അവധിക്കൊയ്ത്ത് കാര്‍ഷിക വിജ്ഞാന മേള കുമരകത്ത് തുടങ്ങി. കുമരകം ഗ്രാമ പഞ്ചായത്തും കൃഷി വിജ്ഞാന കേന്ദ്രവും കുമരകം കാര്‍ഷിക ഗവേഷണ കേന്ദ്രവും ചേര്‍ന്നാണ് മേള സംഘടിപ്പിക്കുന്നത്. കാര്‍ഷിക സര്‍വകലാശാല പ്രവര്‍ത്തനങ്ങളില്‍ അടിസ്ഥാനപരമായ മാറ്റം വരുത്തി കര്‍ഷകരെ കൂടി ഉള്‍പ്പെടുത്തി പദ്ധതികള്‍ ജനകീയമാക്കുമെന്ന് മേള ഉദ്ഘാടനം ചെയ്ത കൃഷിമന്ത്രി വിഎസ് സുനില്‍കുമാര്‍ വ്യക്തമാക്കി...വേനലവധിക്കാലത്ത് ട്യൂഷനും അവധി ക്ലാസുകള്‍ക്കുമപ്പുറം കുട്ടികള്‍ക്ക് വിനോദവും വിജ്ഞാനവും ഒന്നിച്ച് കൊണ്ടു പോകാന്‍ അവസരം നല്കുന്ന മികച്ച കാല്‍വെപ്പാണ് കുമരകം അവധി കൊയ്ത്ത്. ഒരു പകല്‍ മുഴുവന്‍ കുമരകത്ത് വിജ്ഞാനത്തിനും വിനോദത്തിനുമായി ചെലവഴിക്കാനാകും വിധമാണ് മേള സംഘടിപ്പിച്ചിട്ടുള്ളത്. കാര്‍ഷിക സര്‍വകലാശാലയുടെ പ്രവര്‍ത്തനങ്ങളില്‍ അടിസ്ഥാനപരമായ മാറ്റം വരുത്തി കര്‍ഷകരെ കൂടി ഉള്‍പ്പെടുത്തി പദ്ധതികള്‍ ജനകീയമാക്കുമെന്ന് മന്ത്രി വിഎസ് സുനില്‍കുമാര്‍ പറഞ്ഞു.
0 Comments