Coffee - Unroasted beans - റോസ്റ്റ് ചെയ്യാത്ത കാപ്പിക്കുരു

  • Location: Aluva (map)
  • ₹500
  • നല്ല സ്വയമ്പൻ നാടൻ കാപ്പിക്കുരുഅറബിക്കയും റോബസ്റ്റയുമൊന്നുമല്ല നമ്മുടെ നീലഗിരി/വയനാടൻ എന്നൊക്കെ വിളിക്കുന്ന, ഇടുക്കിയിലെ സ്വന്തം തോട്ടത്തിൽ ഉണ്ടായ നാടൻ കാ

  • Quantity : 0
    • Views: 263 |
    • Date Added: 16-02-2020

നല്ല സ്വയമ്പൻ നാടൻ കാപ്പിക്കുരുഅറബിക്കയും റോബസ്റ്റയുമൊന്നുമല്ല നമ്മുടെ നീലഗിരി/വയനാടൻ എന്നൊക്കെ വിളിക്കുന്ന, ഇടുക്കിയിലെ സ്വന്തം തോട്ടത്തിൽ ഉണ്ടായ നാടൻ കാപ്പി. കാപ്പിയെക്കുറിച്ച് അറിയാവുന്നവർ ചായ കുടിക്കില്ല. ഒരുപാട് വിഷമടിച്ചാണ് തേയില ഉൽപ്പാദിപ്പിക്കുന്നത്. അത് കഴുകാതെ ഉണക്കിപൊടിച്ചാണ് വിപണിയിൽ വരുന്നത്. കാപ്പിക്ക് അത്രയും മാരകമായ വിഷപ്രയോഗം ആവശ്യമില്ല. തൊണ്ട് കളഞ്ഞ് എടുത്ത കുരു ശുദ്ധമാണ്. പക്ഷെ വിപണിയിൽ എത്തുമ്പോൾ തെയിലയോട് മത്സരിക്കാൻ വിലകുറയ്ക്കാൻ കമ്പനികൾ നിർബന്ധിതരാകുന്നു. നഷ്ടം സഹിക്കുന്നത് കർഷകനും! അതും കൂടാതെ തൊണ്ടുകൂടി പൊടിച്ചു ചേർക്കുന്നു, പോരാത്തതിന് 50%ത്തോളം ചിക്കറി ചേർക്കുന്നു, എന്നിട്ട് മണവും നിറവും ഒക്കെ ക്രമീകരിക്കാൻ ഫ്‌ളേവർ കൂടി ചേർത്ത് കാപ്പിയെ കാപ്പിയല്ലാതെയാക്കുന്നു! സത്യത്തിൽ, ശരിക്കുമുള്ള കാപ്പിയുടെ രുചി ഭൂരിഭാഗം മലയാളികൾക്കും അറിയില്ല. അതിന് ഒരു കാരണം ഭാരതത്തിൽ ഉൽപ്പാദിപ്പിക്കുന്നതിൽ 80%വും കയറ്റുമതി ചെയ്യുന്നതും കൊണ്ടാണ്. സായിപ്പിന്റെ അടുത്ത് ഈ വക അഭ്യാസങ്ങൾ ഒന്നും വിലപ്പോവില്ല. (നല്ല കാശും കൊടുക്കും; അത് വേറെ കാര്യം) അവിടെ സൂപ്പർ മാർക്കറ്റിൽ പോയാൽ medium roast ,dark roast എന്നിങ്ങനെ റോസ്റ്റ് ചെയ്ത കാപ്പിക്കുരു വാങ്ങാം, അവിടെത്തന്നെ വച്ച് സ്വയം ഗ്രൈൻഡ് ചെയ്തും എടുക്കാം. പാലോ ക്രീമോ പഞ്ചസാരയോ ഒന്നും ചേർക്കാതെ black coffee കുടിക്കുന്നവരും ഒട്ടേറെ പേരുണ്ട്.

 


Add Review

Your Rating:

Submit Captcha Code

Can't read the image? click here to refresh.