About Us

ഡിജിറ്റൽ ഫാർമേഴ്‌സ്ഫൌണ്ടേഷൻ എന്ന ഈ സംഘടന വിവര സാങ്കേതിക വിദ്യയുടെ വിവിധ മേഘലകളിൽ പ്രവർത്തിക്കുന്ന ഒരു കൂട്ടം ചെറുപ്പക്കാർ ചേർന്ന് തുടങ്ങിയ ഒരു NGO ആണ്. കൃഷിയോടുള്ള താല്പര്യവും കർഷകരുടെ കഷ്ടപ്പാടുകളും കണ്ടു ഞങ്ങളുടെ അറിവുകൾ എങ്ങനെ ഈ രംഗത്ത് പ്രയോജനപ്പെടുത്തും എന്ന ചിന്തയാണ് ഇങ്ങനെ ഒരു സംരംഭത്തിലേക്കു ഞങ്ങളെ എത്തിച്ചത്. കർഷകരെ ഡിജിറ്റിസ് ചെയ്യുക, കൃഷിക്കാരെ അവരവരുടെ ഉത്പന്നങ്ങൾ വിൽക്കുന്നതിന് സ്വയം പര്യപ്തരാക്കുക, യുവാക്കളെ കൃഷിയിലേക്ക് ആകർഷിക്കുക ഇതൊക്കെയാണ് ഈ സംഘടനയുടെ പ്രധാന ലക്ഷ്യങ്ങൾ. സംഘടനയുടെ പ്രവർത്തനങ്ങളുടെ ആദ്യ പടിയായി ഞങ്ങൾ ഡിസംബർ 2014ൽ എന്റെകൃഷി.കോം (www.entekrishi.com) എന്ന ഒരു വെബ്സൈറ്റ് നിർമിച്ചു. കർഷകർക്കും ഉപഭോക്താക്കൾക്കും മെച്ചമായ വില ഉറപ്പാക്കുക, മധ്യവർത്തികളെ ഒഴിവാക്കുക, വൃത്തിയുള്ളതും ആരോഗ്യകരവുമായ കാർഷിക ഉൽപ്പന്നങ്ങൾ ലഭ്യമാക്കുക ഇതൊക്കെ ആയിരുന്നു ഈ വെബ്സൈറ്റ് കൊണ്ട് ഞങ്ങൾ ലക്‌ഷ്യം വച്ചത്. 2015 ൽ ഓണത്തിനോട് അനുബന്ധിച് Mission 2015, നമുക്ക് കഴിക്കാം വിഷരഹിത ഓണസദ്യ എന്ന ഒരു ഇവൻറ് സംഘടിപ്പിച്ചു. ഇതിന്റെ ഉൽഘടനം സിനിമ താരം ശ്രീനിവാസൻ നിർവഹിച്ചു. അന്നത്തെ മിനിസ്റ്റർ ആയിരുന്ന പി ജെ ജോസഫ്, സിനിമ താരങ്ങളായ മിയ, സഞ്ജുശിവറാം തുടങ്ങിയ പ്രമുഖർ ഈ ഇവന്റിൽ സഹകരിച്ചു. ഇതിനു പുറമെ കാർഷിക മേഖലയിലെ വിവരങ്ങൾ പങ്കുവെക്കുന്നതിനും സംവദിക്കുന്നതിനുമായി 4 ൽപരം വാട്സ്ആപ് ഗ്രൂപ്പുകൾ കൈകാര്യം ചെയ്യുന്നുണ്ട്. ഇതിന്റെ പ്രവർത്തനം സുഗമമായി നടന്നു പോകുന്നു. കാറ്റഗറി തിരിച്ചു കൂടുതൽ ഗ്രൂപ്പുകൾ ഭാവിയിൽ തുടങ്ങാനും നിചയിച്ചിട്ടുണ്ട്. ഇതൊക്കെ ആണ് സംഘടനയുടെ ഇതുവരെ ഉള്ള പ്രവർത്തനങ്ങൾ. ഈ പ്രവർത്തനങ്ങളിൽ സഹകരിക്കുന്നതിനായി 20 ജില്ലാതല കോ-ഓർഡിനേറ്റർ മാരെ തിരഞ്ഞെടുത്തിട്ടുണ്ട്. ഞങ്ങളുടെ പ്രവർത്തങ്ങൾക്ക് വിവിധ മാധ്യമങ്ങൾ അവരുടെ അകമഴിഞ്ഞ പിന്തുണ നൽകിയിട്ടുണ്ട്.