കോളിഫ്‌ളവർ ദിവസവും ഭക്ഷണത്തിന്റെ ഭാഗമാക്കാം

കോളിഫഌവര്‍ വിദേശിയാണെങ്കിലും അത് ആരോഗ്യത്തിന്റെ കാര്യത്തില്‍ വളരെയധികം ഗുണങ്ങളുള്ള ഒന്നാണ്. നമ്മുടെ ഭക്ഷണശീലത്തിന്റെ കാര്യത്തിലും ഭക്ഷണ മേശയില്‍ ഒഴിവാക്കാനാവാത്ത ഒന്നാണ് കോളിഫഌവര്‍. ഒരിക്കലും യാതൊരു വിധത്തിലുള്ള ദോഷവശങ്ങളും ഇല്ലെന്ന് തന്നെ കോളിഫഌവറിനെ ഉറപ്പിച്ച് പറയാം. ധാരാളം വൈറ്റമിന്‍, സിങ്ക്, മഗ്നീഷ്യം, സോഡിയം എന്നിവയെല്ലാം ധാരാളം അടങ്ങിയിട്ടുള്ള ഒന്നാണ് കൊളിഫഌര്‍.

ഹൃദയത്തിന്റെ ആരോഗ്യത്തിനും ഗര്‍ഭകാലത്ത് ആരോഗ്യത്തിനും എല്ലാം കോളിഫഌര്‍ ഉത്തമമായ ഒന്നാണ്. കോളിഫഌവറിന്റെ ആരോഗ്യ ഗുണങ്ങള്‍ വളരെ വലുതാണ്. പച്ചക്കറിരകളുടെ കൂട്ടത്തില്‍ രാജാവ് എന്ന് വേണമെങ്കില്‍ കോളിഫഌവറിനെ വിളിക്കാം. തടി കുറക്കാനും, കൊളസ്‌ട്രോള്‍ കുറക്കാനും എല്ലാം കോളിഫഌവര്‍ സഹായിക്കും.

ദിവസവും ഭക്ഷണത്തില്‍ കോളിഫഌവര്‍ ചേര്‍ക്കണം. ഇത് ആരോഗ്യത്തിന്റെ കാര്യത്തില്‍ യാതൊരു വിധത്തിലുള്ള കോംപ്രമൈസിനും തയ്യാറാവില്ല. കാരണം അത്രയേറെ ആരോഗ്യ ഗുണങ്ങള്‍ കോളിഫഌവറില്‍ അടങ്ങിയിരിപ്പുണ്ട്. എന്തൊക്കെ ആരോഗ്യ ഗുണങ്ങളാണ് ഇത്തരത്തില്‍ കോളിഫഌവറിനെ നിങ്ങളുടെ ഭക്ഷണ രീതിയിലെ പ്രിയപ്പെട്ടതാക്കി മാറ്റുന്നത് എന്ന് നോക്കാം. ഇത് എങ്ങനെയെല്ലാം ആരോഗ്യത്തിനും ആയുസ്സിനും സഹായിക്കുന്നു എന്ന് നോക്കാം.

ഹൃദയാരോഗ്യം

ഇന്നത്തെ കാലത്ത് ഹൃദയസംബന്ധമായ പ്രശ്‌നങ്ങള്‍ കൊണ്ട് ബുദ്ധിമുട്ടുന്നവരാണ് പലരും. ഹൃദയാരോഗ്യം മോശമാവാന്‍ ഒരിക്കലും പ്രായം ഒരു ഘടകമേ അല്ല. എന്നാല്‍ ഇനി ഹൃദയസംബന്ധമായ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാന്‍ സഹായിക്കുന്ന ഒന്നാണ് കോളിഫഌര്‍. ഇത് നിങ്ങളുടെ കാര്‍ഡിയോ വാസ്‌കുലര്‍ പ്രവര്‍ത്തനങ്ങളെയെല്ലാം സഹായിക്കുന്നു. മാത്രമല്ല ഹൃദയത്തില്‍ അടിഞ്ഞ് കൂടുന്ന കൊഴുപ്പിനെ ഇല്ലാതാക്കാനും സഹായിക്കുന്നു കോളിഫഌവര്‍.

കൊളസ്‌ട്രോള്‍ അളവ് കുറക്കുന്നു

കൊളസ്‌ട്രോളിന്റെ അളവ് കുറക്കാന്‍ ഏറ്റവും മികച്ച പരിഹാരമാര്‍ഗ്ഗമാണ് കോളിഫഌര്‍. ഇതില്‍ നിറയെ ഫൈബര്‍ അടങ്ങിയിട്ടുണ്ട്. ഇത് തന്നെയാണ് കൊളസ്‌ട്രോള്‍ കുറക്കാന്‍ സഹായിക്കുന്നത്. അതുകൊണ്ട് തന്നെയാണ് കൊളസ്‌ട്രോളിന്റെ അളവ് കുറയുന്നതും. ഇത് ഭക്ഷണത്തില്‍ സ്ഥിരമാക്കിയാല്‍ ധമനികളില്‍ അടിഞ്ഞ് കൂടിയിട്ടുള്ള കൊഴുപ്പ് ഇല്ലാതാവുകയും ചെയ്യുന്നു.

രോഗപ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കുന്നു

രോഗപ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കുന്ന കാര്യത്തില്‍ കോളിഫഌവര്‍ മികച്ച് നില്‍ക്കുന്ന ഒന്നാണ്. ആന്റി ഓക്‌സിഡന്റ് ധാരാളം അടങ്ങിയിട്ടുള്ള ഒന്നാണ് കോളിഫഌര്‍. ഇത് ആരോഗ്യത്തിന്റെ കാര്യത്തില്‍ വളരെയധികം സഹായിക്കുന്നു. രോഗപ്രതിരോധ ശേഷിക്ക് വര്‍ദ്ധിപ്പിക്കുന്ന കാര്യത്തില്‍ എന്നും മുന്നിലാണ് കോളിഫഌവര്‍.

ഗര്‍ഭസ്ഥശിശുവിന്റെ വളര്‍ച്ച

ഗര്‍ഭസ്ഥശിശിവിന്റെ വളര്‍ച്ചക്ക് അത്യാവശ്യമായിട്ടുള്ള പല ഘടകങ്ങളും ലഭിക്കുന്നത് കോളിഫഌവറില്‍ നിന്നാണ്. വിറ്റാമിന്‍ ബി, വിറ്റാമിന്‍ എ എന്നിവയെല്ലാം ഇത്തരത്തില്‍ കുഞ്ഞിന്റെ ആരോഗ്യത്തിന് വളരെ അത്യാവശ്യമായിട്ടുള്ള ഒന്നാണ്. ഇതെല്ലാം തന്നെ കോളിഫഌവറില്‍ ധാരാളം അടങ്ങിയിട്ടുണ്ട്. ഇത് ഗര്‍ഭപാത്രത്തില്‍ കുഞ്ഞിന്റെ വളര്‍ച്ച വളരെയധികം വേഗത്തിലാക്കുകയും ആരോഗ്യമുള്ളതാക്കി മാറ്റുകയും ചെയ്യുന്നു.

കാല്‍സ്യത്തിന്റെ ഉറവിടം

കാല്‍സ്യത്തിന്റെ ഉറവിടമാണ് കോളിഫഌര്‍, ഇത് എല്ലിനും പല്ലിനും ആരോഗ്യവും തിളക്കവും നല്‍കുന്നു. അതിലുപരി ശരീരത്തിനാവശ്യമായ എല്ലാ പ്രവര്‍ത്തനങ്ങളേയും ഏകോപിപ്പിക്കുന്നതിനും അതിന് വേണ്ട കരുത്ത് നല്‍കുന്നതിനും സഹായിക്കുന്നു. മാത്രമല്ല നാഡീഞരമ്പുകളുടെ പ്രവര്‍ത്തനത്തിനും ഇത് സഹായിക്കുന്നു.

മിനറല്‍ സോഴ്‌സ്

മിനറല്‍സ് ധാരാളം അടങ്ങിയിട്ടുള്ള ഒന്നാണ് കോളിഫഌര്‍. സിങ്ക്, മാംഗനീസ്, ഫോസ്ഫറസ്, മഗ്നീഷ്യം എന്നിവയെല്ലാം ധാരാളം അടങ്ങിയിട്ടുണ്ട് കോളിഫഌവറില്‍. മാത്രമല്ല ഇവയെക്കൂടാതെ സോഡിയം, സെലനിയം എന്നിവയും ധാരാളം അടങ്ങിയിട്ടുണ്ട്. ഇതെല്ലാം ആരോഗ്യത്തിന് വളരെയധികം സഹായിക്കുന്ന ഒന്നാണ്.

ക്യാന്‍സര്‍ സാധ്യത ഇല്ലാതാക്കുന്നു ക്യാന്‍സറിനെ കുറക്കാനും ആരോഗ്യം വര്‍ദ്ധിപ്പിക്കാനും ഇനി ശരീരത്തില്‍ ക്യാന്‍സര്‍ കോശങ്ങള്‍ ഉണ്ടെങ്കില്‍ അതിനെ പ്രതിരോധിക്കാനും കോളിഫഌവറിന് കഴിയുന്നു. സ്തനാര്‍ബുദം, ശ്വാസകോശാര്‍ബുദം, ഗര്‍ഭപാത്രത്തിലെ ക്യാന്‍സര്‍ എന്നിവയെ എല്ലാം ഇല്ലാതാക്കാന്‍ കോളിഫഌവറിന്റെ ഉപയോഗത്തിലൂടെ കഴിയുന്നു.

തടി കുറക്കാന്‍ തടി കുറക്കാന്‍ കഷ്ടപ്പെടുന്നവര്‍ക്ക് നല്ലൊരു പരിഹാര മാര്‍ഗ്ഗമാണ് കോളിഫഌര്‍. തടി കുറക്കുന്നവരുടെ ഡയറ്റ് ലിസ്റ്റില്‍ ഏറ്റവും ആദ്യം ഉള്‍പ്പെടുത്തേണ്ട ഒന്നാണ് ഈ പച്ചക്കറി എന്ന കാര്യത്തില്‍ സംശയമില്ല. വിറ്റാമിന്‍ സി ധാരാളം അടങ്ങിയിട്ടുണ്ട് ഇതില്‍. അതുകൊണ്ട് തന്നെ കൊഴുപ്പിനെ ഇല്ലാതാക്കാന്‍ വിറ്റാമിന്‍ സി സഹായിക്കുന്നു. ഇത് കലോറി കുറക്കുകയും ആരോഗ്യത്തിന് സഹായിക്കുകയും ചെയ്യുന്നു.

ടോക്‌സിനെ പുറന്തള്ളുന്നു ടോക്‌സിനെ പുറന്തള്ളുന്നതിനും ഏറ്റവും മികച്ച മാര്‍ഗ്ഗമാണ് ഇത്. കോളിഫഌവര്‍ ആരോഗ്യത്തിന് വളരെ സഹായിക്കുന്നു. എന്നതിലുപരി ശാരീരിക പ്രവര്‍ത്തനത്തിന്റെ ഫലമായി ശരീരത്തില്‍ അടിഞ്ഞ് കൂടുന്ന കൊഴുപ്പിനേയും വിഷാംശങ്ങളേയും പുറന്തള്ളുന്നതിനും വളരെയധികം സഹായിക്കുന്ന ഒന്നാണ് കോളിഫഌര്‍.

വിറ്റാമിന്‍ കെ ധാരാളം കോളിഫഌവറില്‍ വിറ്റാമിന്‍ കെ ധാരാളം അടങ്ങിയിട്ടുണ്ട്. ഇത് നിങ്ങളുടെ ഭക്ഷണശീലത്തിന്റെ ഭാഗമാണ് എന്ന കാര്യത്തില്‍ സംശയമേതും വേണ്ട. കാരണം നാം കഴിക്കുന്ന ഭക്ഷണത്തില്‍ നിന്നും വേണം വിറ്റാമിന്‍ കെ ശരീരത്തിന് ലഭിക്കേണ്ടത്. ശരീരത്തില്‍ ആവശ്യത്തിന് വിറ്റാമിന്‍ കെ ഇല്ലെങ്കില്‍ അത് പല വിധത്തിലുള്ള ബുദ്ധിമുട്ടുകളും നിങ്ങളില്‍ ഉണ്ടാക്കുന്നു.

കടപ്പാട് -മലയാളം ബോൾഡ്സ്കൈ.കോം

Leave a Comment

Your email address will not be published. Required fields are marked *