Latest Posts

കൂവ

അമേരിക്കയില്‍നിന്നും കേരളത്തിലെത്തിയ കൂവ അഥവാ ആരോ റൂട്ട്‌ കുട്ടികള്‍ക്കും ക്ഷീണിതര്‍ക്കും പഥ്യാഹാരമാണ്‌.മുലപ്പാല്‍ മതിയാക്കി പശുവിന്‍പാല്‍ ശീലമാക്കുമ്പോള്‍ കുട്ടികളില്‍ കണ്ടുവരാറുള്ള പചനപ്രശ്‌നങ്ങള്‍ക്ക്‌ കൂവമാവ്‌പരിഹാരമാണ്‌. വൃദ്ധര്‍ക്ക്‌ ദഹനേന്ദ്രീയ കോശങ്ങളെയും സ്രോതസ്സുകളെയും ഹിതകരമായി ശുദ്ധീകരിക്കാന്‍ കഴിവുള്ളപ്രകൃതിയുടെ വരദാനമാണ്‌ കൂവമാവ്‌. അധികരിച്ച എരിപുളിയും, മദ്യപാനവും മൂലം കുടല്‍ ക്ലേശങ്ങളുള്ളവര്‍ക്കം കൂവമാവ്‌ഗുണം ചെയ്യും. കേരളത്തിലെ അന്തരീക്ഷ ഊഷ്‌മാവും മഴയുടെ തോതും കൂവകൃഷി ചെയ്യാന്‍…
Read more

Farming

കുമ്പളം

ഇനങ്ങള്‍: കെ.എ.യു.ലോക്കല്‍: ഇടത്തരം വലിപ്പമുള്ള നീണ്ടുരുണ്ട കായ്‌കള്‍. ഇന്ദു: ഇടത്തരം വലിപ്പമുള്ള ഉരുളന്‍ കായ്‌കള്‍, മൊസെയ്‌ക്ക്‌ രോഗം കുറവ്‌. അനുയോജ്യമായ മണ്ണും, കാലാവസ്ഥയും: നടീല്‍ സമയം : ജനുവരി- ഫെബ്രുവരി, മെയ്‌-ജൂണ്‍, സെപ്‌റ്റംബര്‍- ഒക്ടോബര്‍ ആവശ്യമായ വിത്ത് : ഒരു ഹെക്ടറിന്‌ 750 ഗ്രാം-1 കി.ഗ്രാം. വിത്ത്‌. നടീല്‍ അകലം: 4.5 മീ x 2…
Read more

Farming

അമരക്കൃഷി

വീട്ടുമുറ്റത്തൊരു അമരപ്പന്തല്‍ ഒരുക്കിയാല്‍ എല്ലാദിവസവും കാശുമുടക്കാതെ കറിവെക്കാന്‍ കായ്കള്‍ ലഭിക്കും. ഒരിക്കല്‍ നട്ടുവളര്‍ത്തിയാല്‍ ദീര്‍ഘനാളേക്ക് വിളവുലഭിക്കും. പോഷക സമൃദ്ധമായ അമരപ്പയറില്‍ പ്രോട്ടീനും വൈറ്റമിന്‍സും നാരുകളും ധാരാളമുണ്ട്. ദഹനത്തിനും ശോധനയ്ക്കും ഇത് വളരെ അധികം സഹായിക്കുന്നു. കേരളത്തില്‍ മുമ്പ് അമര ധാരാളം കൃഷി ചെയ്തിരുന്നെങ്കിലും ഇന്ന് വിരളമായേ കാണാനുള്ളൂ. Indian Butter Bean – ഫാബേസീ (Fabaceae)സസ്യകുടുംബത്തിലെ…
Read more

Farming

കാന്താരി

മലയാളിയുടെ ജീവിതത്തില്‍ ഒഴിവാക്കാനാത്തതാണ് കാന്താരി മുളക്. മലയാളികളുടെ ഇഷ്ട ഭക്ഷണമായ കപ്പയുടെ പ്രയപ്പെട്ട കൂട്ടുകാരിയാണ് കാന്താരി. വെന്ത് മലര്‍ന്ന കപ്പയ്‌ക്കൊപ്പം കാന്താരിച്ചമ്മന്തി ചേര്‍ന്നാലുള്ള രുചി മലയാളികളുടെ നാവില്‍ ഇപ്പോഴും പറ്റിക്കിടക്കുന്നുണ്ടാവും. ഔഷധ സസ്യം എന്ന നിലയില്‍ കാന്താരിയെ എവിടേയും പരാമര്‍ശിച്ചിട്ടില്ലെങ്കിലും നാടന്‍ ചികിത്സയില്‍ കാന്താരിയുണ്ട്. വയറ്റിലെ പുണ്ണ്, കൊളസ്‌ട്രോള്‍, രക്തസമ്മര്‍ദ്ദം, ദഹനക്കേട് എന്നിവയ്‌ക്കെല്ലാം കാന്താരി പലരും…
Read more

Spices

പയര്‍ കൃഷി

എല്ലാ കാലാവസ്ഥയിലും കൃഷി ചെയ്യാവുന്ന ഒന്നാണ് പയര്‍ (Snake bean). വിഗ്ന അംഗ്വിക്കുലേറ്റ (Vigna unguiculata) എന്നാണ് പയറിന്റെ ശാസ്ത്രീയ നാമം. വള്ളിപ്പയര്‍, കുറ്റിപ്പയര്‍,തടപ്പയര്‍ എന്നിവയാണ് പ്രധാനമായും കേരളത്തില്‍ കൃഷി ചെയ്യുന്നത്. വള്ളിപ്പയറില്‍ ലോല, വൈജയന്തി, ശാരിക, മാലിക. കെ. എം. വി 1, മഞ്ചേരി ലോക്കല്‍, വയലത്തൂര്‍ ലോക്കല്‍, കുരുത്തോലപ്പയര്‍. കുറ്റിപ്പയറില്‍ അനശ്വര, കൈരളി,…
Read more

Farming

തക്കാളി

സോളാനേസി (Solanaceae) സസ്യകുടുംബത്തില്‍ പെട്ടതാണ് തക്കാളി.  ടൊമാറ്റോ (Tomato)  എന്ന് ഇംഗ്ലീഷിലും ദന്തശഠം എന്ന് സംസ്കൃതത്തിലും അറിയപ്പെടുന്നു. വിത്ത് പാകി മുളപ്പിച്ചാണ് തക്കാളി കൃഷിക്ക് ഉപയോഗിക്കുന്നത്. കൂടുതല്‍ തൈകള്‍ വേണമെന്നുണ്ടെങ്കില്‍ ഉയര്‍ന്ന തടങ്ങളില്‍ ചാണകപ്പൊടി ചേര്‍ത്ത് ഇളക്കിയ സ്ഥലത്ത് പാകി കിളിര്‍പ്പിച്ചു എടുക്കണം. കിളിര്‍ത്തു ഒരു മാസം പ്രായമായ തൈകള്‍ മാറ്റി നടാവുന്നതാണ്. നല്ല നീര്‍വാര്‍ച്ചയും…
Read more

Farming

തെങ്ങ്‌ കൃഷി

ഒരേ സമയം പാകിയ തേങ്ങായില്‍ ആദ്യമാദ്യം മുളച്ചുവരുന്ന തൈകള്‍ക്ക് ഉല്‌പാദന ക്ഷമത കൂടുതലായിരിക്കും. വെള്ളത്തിലിട്ടാല്‍ ഞെട്ടുഭാഗം മുകളിലായി പൊങ്ങിക്കിടക്കുന്ന തേങ്ങാ പാകുന്നപക്ഷം വേഗം മുളച്ചു വരുന്നതാണ്‌. വിത്തുതേങ്ങാ പാകുന്നത്‌ ഇടത്തരം പൂച്ചട്ടിയിലായാല്‍ കേടുകൂടാതെ മാറ്റി നടാന്‍ സാധിക്കും. നേഴ്‌സറികളില്‍ പാകുന്നതിന്‌ മുമ്പ്‌ അറുപതു ദിവസമെങ്കിലും വിത്തു തേങ്ങാ തണലില്‍ സൂക്ഷിക്കണം. വിത്തു തേങ്ങായുടെ ചുവട്‌ ഉരുണ്ടിരിക്കുന്നതായാല്‍…
Read more

Farming

വാഴ കൃഷി

വാഴക്കന്ന് ചരിച്ചു നട്ടാല്‍ മുളങ്കരുത്ത് കൂടും വിളവും മെച്ചപ്പെട്ടതായിരിക്കും. വാഴക്കന്ന് ചൂടു വെള്ളത്തില്‍ പത്തു മിനിറ്റ് മുക്കി വച്ചതിനു ശേഷം നട്ടാല്‍ നിമാ വിരയെ ഒഴിവാക്കാം. വാഴക്കന്ന് നന്നായി ചെത്തി വൃത്തിയാക്കുക. നടാനുള്ള കുഴിയില്‍ ഒരു കിലോ വേപ്പിന്‍ പിണ്ണാക്കു ചേര്‍ക്കുക. തുടര്‍ന്ന് വാഴ നട്ടാല്‍ നിമാ വിരയുടെ ഉപദ്രവം ഉണ്ടാവുകയില്ല. വാഴ നടുന്ന കുഴിയില്‍…
Read more

Farming

Mathrubhumi report about EnteKrishi.com

തൊടുപുഴ: അരക്കിലോമുതല്‍ ടണ്‍കണക്കിന് പച്ചക്കറികള്‍വരെ വാങ്ങാനും വില്‍ക്കാനും അവസരമൊരുക്കുന്ന വെബ്‌പോര്‍ട്ടലുമായി യുവസംരംഭകര്‍. www.entekrishi.com എന്ന വെബ്‌പോര്‍ട്ടല്‍ തുറന്നാല്‍ കര്‍ഷകര്‍ക്കും ഭക്ഷ്യോത്പന്നങ്ങള്‍ ആവശ്യമുള്ളവര്‍ക്കും നേരിട്ട് ഇടപെടാം. തൊടുപുഴ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ആക്‌സ്‌ടെക്ക് ഐ.ടി. സൊല്യൂഷന്‍സ് പ്രൈവറ്റ് ലിമിറ്റഡ് എന്ന കമ്പനിയാണ് പുതിയ പോര്‍ട്ടലിന് രൂപംകൊടുത്തിരിക്കുന്നത്. ഐ.ടി. രംഗത്ത് വര്‍ഷങ്ങളുടെ പരിചയമുള്ളവരും കര്‍ഷകരുമായി 11 പേരടങ്ങുന്ന സംഘമാണ് കമ്പനിയുടെ…
Read more

Farming

ഗ്രോബാഗില്‍ മണ്ണ് നിറയ്ക്കുന്ന രീതി

ഗ്രോബാഗ് പച്ചക്കറികൃഷി നാട്ടില്‍ വ്യാപകമായിക്കഴിഞ്ഞു. ടെറസിലും മുറ്റത്തും ഗ്രോബാഗ് നിരന്നുവെങ്കിലും പ്രതീക്ഷിച്ച വിജയം കൈവരിക്കാന്‍ പലര്‍ക്കും സാധിച്ചില്ല. വെയിലും നനയും ഒത്തുവന്നിട്ടും ഗ്രോബാഗ് കൃഷി പരാജയപ്പെടാനുള്ള പ്രധാനകാരണം മണ്ണുതന്നെ. ഗ്രോബാഗില്‍ നിറയ്ക്കുന്ന മണ്ണിന് ഗുണമില്ലെങ്കില്‍ കീടരോഗബാധയ്ക്കും ഉത്പാദകക്കുറവിനും കാരണമാകും. മണ്ണ് നന്നാക്കാന്‍ എളുപ്പവഴികളുണ്ട്. മണ്ണില്‍ സൂര്യതാപം ഏല്പിച്ച് സസ്യരോഗങ്ങളെ നിയന്ത്രിക്കുന്നതാണ് ആദ്യപടി. ഇതിനായി കിളച്ചെടുത്ത മണ്ണ്…
Read more

Farming