Latest Posts

അവാക്കാഡോ

പോഷകസമ്പന്നവും ഊര്‍ജദായിനിയുമായ ഫലവര്‍ഗമാണ്‌ അവാക്കാഡോ. പ്രായമാകുന്നതിനെ ചെറുത്തുതോല്‍പ്പിക്കുന്ന പത്തു പഴങ്ങളില്‍ ഏറ്റവും മുന്‍നിരയിലാണ്‌ അവാക്കാഡോയുടെ സ്‌ഥാനം. ആരോഗ്യം സംരക്ഷിക്കുന്ന പഴമായതിനാല്‍ അവാക്കാഡോയ്‌ക്കു അടുത്തകാലത്ത്‌ അന്താരാഷ്‌ട്ര വ്യാപാരത്തില്‍ വന്‍പ്രാധാന്യം കൈവന്നു. ആഗോള കയറ്റുമതിയുടെ 60 ശതമാനവും അമേരിക്കയില്‍ നിന്നാണ്‌. കാലിഫോര്‍ണിയയാണ്‌ പ്രധാന കേന്ദ്രം. ബട്ടര്‍ ഫ്രൂട്ട്‌ അഥവാ വെണ്ണപ്പഴമെന്നും അവാക്കാഡോ അറിയപ്പെടുന്നു. ഇന്ത്യയില്‍ കേരളം, തമിഴ്‌നാട്‌, കര്‍ണാടകം,…
Read more

Fruits

പീനട്ട്‌ഫ്രൂട്ട്‌

കടലയുടെ രുചിയുള്ള ചെറുപഴങ്ങള്‍ ഒരു സസ്യത്തില്‍ വിളയുന്നു. കേള്‍ക്കുമ്പോള്‍ കൗതുകം തോന്നുന്ന പീനട്ട്‌ഫ്രൂട്ട്‌ എന്ന ചെറുചെടിയുടെ വരവ്‌ മധ്യ അമേരിക്കയില്‍നിന്നാണ്‌. കേരളത്തിലെ കാലാവസ്‌ഥയ്‌ക്കനുയോജ്യമായ ഇവ ഭാഗിക തണല്‍ ലഭിക്കുന്ന മണ്ണിലാണ്‌ നന്നായി വളരുക. വേനല്‍ക്കാലത്ത്‌ ജലസേചനം അനിവാര്യമാണ്‌. ഒരാള്‍ ഉയരത്തില്‍ താഴേക്ക്‌ ഒതുങ്ങിയ ശാഖകളോടെയാണ്‌ പീനട്ട്‌ ഫ്രൂട്ടിന്റെ വളര്‍ച്ച. ഏക പത്രങ്ങളായ ചെറിയ ഇലകള്‍. ശാഖാഗ്രങ്ങളില്‍…
Read more

Fruits

മിറക്കിള്‍ ഫ്രൂട്ട്‌

ഒരു ചെറുസസ്യത്തിന്റെ പഴം കഴിച്ചശേഷം ഒരു മണിക്കൂറിനുള്ളില്‍ കഴിക്കുന്ന പുളിരസമുള്ള ഭക്ഷണവും വെള്ളവുമെല്ലാം മധുരമുള്ളതായി തോന്നാം. ഈ അത്ഭുതപഴച്ചെടിയാണ്‌ മിറക്കിള്‍ ഫ്രൂട്ട്‌. സപ്പോട്ടയുടെ കുടുംബക്കാരനാണ്‌ ആഫ്രിക്കന്‍ സ്വദേശിയായ ചെടി. പ്രകൃത്യാ ബോള്‍സായ്‌ രൂപത്തിലാണ്‌ വളര്‍ച്ച. ശാഖകളില്‍ വിരിയുന്ന കൊച്ചുപൂക്കള്‍ക്ക്‌ നേര്‍ത്ത സുഗന്ധമുണ്ട്‌. വലിയ കാന്താരിമുളകിന്റെ വലിപ്പമുള്ള കായ്‌കള്‍ പഴുക്കുമ്പോള്‍ കടുംചുവപ്പായിതീരും. വര്‍ഷം മുഴുവന്‍ പൂക്കുകയും കായ്‌ക്കുകയും…
Read more

Fruits

അപൂർവ്വം ആനക്കൊമ്പൻ

അപൂർവ്വമായ നാടൻ വേണ്ടയിനമാണ് ‘ആനക്കൊമ്പൻ’. ധാരാളം ശാഖകളോടെ വളരുന്ന വെണ്ടയിൽ ഉണ്ടാകുന്ന കായ്കൾക്ക് അര മീറ്ററോളം നീളവും ആനകൊമ്പ്  പോലത്തെ രൂപവുമാണ്. കഴച്ചക്ക് കൗതുകം  ജനിപ്പിക്കുന്ന  ഈ വെണ്ടയ്ക്ക് വഴുക്കൽ കുറവാണു , നല്ല രുചിയും ഉണ്ട് . മഴക്കാലമാണ് വെണ്ട കൃഷിക്ക് അനുയോജ്യം. നന്നായി ജൈവ വളങ്ങൾ ചെർതെടുത്ത തടത്തിൽ നാലു വിത്തു വീതം നടാം….
Read more

Vegetables

ജൈവ കൃഷിയിൽ നൂറുമേനി

നാട്ടിൽ നിന്ന് അന്യമായ നാടൻ പച്ചക്കറി ഇനങ്ങൾ കൈമോശം വരാതെ കൃഷി ഇടത്തിൽ സംരക്ഷിക്കുകയാണ് കോട്ടയം വിളക്കുമാടം സ്വദേശി ജോർജ് . നാരില്ല പയർ ആണ് അദ്ധേഹത്തിന്റെ കൃഷി ഇടത്തിലെ മുഹ്യ ആകർഷണം. എത്ര വിളഞ്ഞു പാകമായാലും പുറം തൊലിയിൽ നാരു കാണാത്ത ഈ ഇനത്തിനു നല്ല പാചക ഗുണവും ഉണ്ട് . വേനൽ കാലത്ത്…
Read more

Vegetables

ആകാശ വെള്ളരി

പാഷൻ ഫ്രുട്ടിന്റെ അടുത്ത ബന്ധുവാണ്  ആകാശ വെള്ളരി . മരങ്ങളിലും പന്തലിലുമൊക്കെ പടര്ന്നു വളരുന്ന പ്രകൃതം. വേനലിൽ ആണ്  പ്രധാനമായും ആകാശ വെള്ളരി  പൂവിട്ട് കായ്ക്കുന്നത് . കായ്കൾക്ക് ഒന്ന് മുതൽ രണ്ടു കിലോയോളം തൂക്കമുണ്ടാക്കും. പുറം തോട്  മാംസളമാണ് . ഇളം പ്രായത്തിൽ കറികൾ ഉണ്ടാക്കാൻ ഇത് ഉപയോഗിക്കാം. പഴുക്കുമ്പോൾ മധുര്യമെറുന്ന കയ്ക്കൾ നേരിട്ട്…
Read more

Farming

മുല്ലാത്തയ്ക്ക് സുവർണകാലം

നമ്മുടെ തോടികളിലോക്കെ പണ്ട് കണ്ടിരുന്ന മുല്ലാത്ത എന്ന് മടങ്ങി വരവിന്റെ പാതയിലാണ്. മുല്ലാത്ത ചക്കകളിലും ഇലയിലുമൊക്കെ അടങ്ങിയിട്ടുള്ള അസ്റ്റൊജനിസ് എന്നാ ഘടകം ക്യാൻസർ രോഗത്തെ പ്രധിരോധിക്കും എന്ന കണ്ടെത്തൽ ആണ് മുല്ലതതയുടെ സുവര്ണ കാലത്തിനു ആധാരം . ഇടത്തരം ഉയരത്തിൽ ശാഖകളോടെ വളരുന്ന മുല്ലതതയുടെ ശാത്രനാമം ” അനോന മ്യുരിക്കെട്ട ” എന്നാണ് പ്രാദേശികമായി മുല്ലന്ച്ചക്ക…
Read more

Fruits

അബിയു

മഞ്ഞിന്റെ നൈര്‍മല്യമുള്ള മധുരം മഞ്ഞപ്പഴങ്ങളിലൊതുക്കി അബിയു എന്ന പഴവര്‍ഗച്ചെടിയും കേരളത്തിലെത്തി. പത്തുമീറ്ററിലധികം ഉയരത്തില്‍ ചെറുശാഖകളോടെ സ്‌തൂപാകൃതിയിലാണ്‌ അബിയു ചെടിയുടെ വളര്‍ച്ച. കടുപ്പമുള്ള തടി, നീളമേറിയ ഇലകള്‍, സസ്യഭാഗങ്ങളില്‍ കറ എന്നിവയുണ്ടാകും. നാട്ടില്‍ കാണുന്ന സപ്പോട്ടയുടെ ബന്ധുവായ അബിയു ഉഷ്‌ണമേഖലാ രാജ്യങ്ങളായ ഓസ്‌ട്രേലിയ, ബ്രസീല്‍ എന്നിവിടങ്ങളില്‍നിന്നെത്തി കേരളത്തിലെ കാലാവസ്‌ഥയ്‌ക്ക് അനുരൂപമായി വളരുന്നു. സപ്പോട്ടേസിയ സസ്യകുടുംബത്തിലെ പോക്‌റ്റീരിയ കെമിറ്റോ…
Read more

Fruits

കാര പഴം

നാട്ടിന്‍പുറങ്ങളില്‍ കണ്ടിരുന്ന ഒട്ടേറെ ഫലസസ്യങ്ങള്‍ നമുക്ക്‌ അന്യമായിക്കഴിഞ്ഞു. മുമ്പ്‌ ചെറുകാടുകളിലും തോട്ടുവരമ്പുകളിലുമൊക്കെ കണ്ടിരുന്ന ചെറു സസ്യമാണ്‌ കാര. ഇപ്പോള്‍ ഇവയെ കണ്ടെത്തുകതന്നെ പ്രയാസം. നിത്യഹരിത ഇലച്ചാര്‍ത്തോടെയാണ്‌ ഇവ വളരുന്നത്‌. ഇലഞെട്ടുകളില്‍ ചെറുപൂക്കള്‍ ഓഗസ്‌റ്റ്, സെപ്‌റ്റംബര്‍ മാസങ്ങളില്‍ കാണുന്നു. തുടര്‍ന്ന്‌ മരം നിറയെ ചെറുകായ്‌കള്‍ നിറഞ്ഞുതുടങ്ങും. മൂപ്പെത്തുന്നതിനുമുമ്പ്‌ ഇവ ശേഖരിച്ച്‌ അച്ചാറിടാം. പഴങ്ങളാകുമ്പോള്‍ ഭക്ഷിക്കുകയുമാവാം. മധുരവും പുളിയും…
Read more

Fruits

അമ്പഴം

പഴയ തലമുറയിലെ വീട്ടമ്മമാര്‍ അച്ചാറിടാന്‍ അമ്പഴങ്ങകള്‍ ഉപയോഗിച്ചിരുന്നു. പുളിരസത്തിന്‌ പ്രശസ്‌തമായ അമ്പഴങ്ങകള്‍ ഉണ്ടാകുന്ന അമ്പഴമരങ്ങള്‍തന്നെ അപ്രത്യക്ഷമായപ്പോള്‍ മധുരിക്കുന്‌ അമ്പഴങ്ങള്‍ വരവായി. അച്ചാറിടുന്നതിനുപകരം പഴമായി ആപ്പിള്‍പോലെ ഇവ മുറിച്ച്‌ കഴിക്കാം. മാധുര്യം നിറഞ്ഞ വലിയ പഴക്കാമ്പ്‌. ചെറിയ വിത്തുകള്‍ എന്നിവ ഇവയുടെ പ്രത്യേകതയാണ്‌. ആഫ്രിക്കയില്‍നിന്ന്‌ ഉഷ്‌ണ മേഖലാ പ്രദേശങ്ങളിലെത്തിയ ഇവ കേരളത്തിലെ കാലാവസ്‌ഥയ്‌ക്കും യോജിച്ചതാണ്‌. ചെറുവൃക്ഷമായി ശാഖകളോടെയാണ്‌…
Read more

Fruits