വിഷരഹിത പച്ചക്കറിയ്ക്കായി യുവസംരംഭകരുടെ കൂട്ടായ്മ

വിഷരഹിത പച്ചക്കറിയ്ക്കായി യുവസംരംഭകരുടെ കൂട്ടായ്മവിഷരഹിത പച്ചക്കറിയ്ക്കായ് യുവസംരംഭകരുടെ കൂട്ടയ്മ ഒരുക്കുന്ന ഇന്ത്യയിലെ തന്നെ ആദ്യത്തെ ഓണ്‍ലൈന്‍ മാര്‍ക്കറ്റ് പ്ലേസ് ആണ് എന്റെകൃഷി.കോം. കര്‍ഷകര്‍ക്ക് സ്വന്തം ഉത്പന്നങ്ങള്‍ ഇടനിലക്കാരില്ലാതെ നേരിട്ട് വില്ക്കുവാനുള്ള ഇന്ത്യയിലെ തന്നെ ആദ്യത്തെ ഓണ്‍ലൈന്‍ മാര്‍ക്കറ്റ് പ്ലേസ് കൂടിയാണ് എന്റെകൃഷി.കോം. ഒരു കിലോ മുതല്‍ ടണ്‍ കണക്കിനുവരെയുള്ള കാര്‍ഷിക ഉല്‍പ്പന്നങ്ങള്‍ ഈ ഓണ്‍ലൈന്‍ വിപണിയിലൂടെ വിറ്റഴിക്കുവാന്‍ സാധിക്കും.

വിപണി അന്വേഷിച്ചു നടക്കേണ്ട സാഹചര്യം കര്‍ഷകര്‍ക്ക് ഇതുമൂലം ഒഴിവാകുന്നു. കാരണം എന്റെകൃഷി.കോമിലൂടെ വിപണി അവരുടെ വീട്ടിലേക്കെത്തുകയാണ്. കര്‍ഷകര്‍ ഇതിനായി ചെയ്യേണ്ടത് എന്റെ കൃഷി.കോമില്‍ സൗജന്യമായി രജിസ്റ്റര്‍ ചെയ്യുക മാത്രമാണ്. ഇതുവഴി കര്‍ഷക
ente-krishiര്‍ക്ക് അവരുടെ ഉത്പന്നങ്ങള്‍ക്ക് ന്യായമായ വിലയും ഉപഭോക്താവിന് ഗുണമേന്മയോടുകൂടിയ പുതുമ നഷ്ട്ടപ്പെടാത്ത പച്ചക്കറികളും പഴവര്‍ഗങ്ങളും മറ്റു കാര്‍ഷിക ഉത്പ്പന്നങ്ങളും ലഭ്യമാകുകയും ചെയ്യുന്നു.

ഈ ഓണ്‍ലൈന്‍ വിപണി ഉപയോഗിച്ച് കര്‍ഷകര്‍ക്ക് ഉപഭോക്താവിന്റെ താത്പര്യപ്രകാരം ഹോം ഡെലിവറി പോലുള്ള കാര്യങ്ങളും ആസൂത്രണം ചെയ്തു നടപ്പിലാക്കാവുന്നതാണ്. കേരളത്തിലെ കര്‍ഷകരെ ഒരു കുടക്കീഴിലാക്കുക, അവരുടെ ഉത്പന്നങ്ങള്‍ക്ക് യഥാര്‍ത്ഥ വില ലഭ്യമാക്കുക, ഇടനിലക്കാരുടെ ചൂഷണം ഒഴിവാക്കുക, ജനങ്ങള്‍ക്ക് നമ്മുടെ നാട്ടില്‍ ഉത്പാദിപ്പിക്കുന്ന വിഷമില്ലാത്ത നല്ല പച്ചക്കറികളും പഴവര്‍ഗങ്ങളും ലഭ്യമാക്കുക എന്നിവയൊക്കെയാണ് എന്റെകൃഷി.കോമിന്റെ പ്രധാന ഉദ്ദേശങ്ങള്‍. എന്റെകൃഷി.കോം എല്ലാ സേവനങ്ങളും തികച്ചും സൗജന്യമാണ്.

2015 ല്‍ നമ്മള്‍ ഒരുപക്ഷെ ഏറ്റവും കൂടുതല്‍ ചര്‍ച്ച ചെയ്തത് ഭക്ഷ്യ സുരക്ഷയെപ്പറ്റി ആയിരിക്കും. നമ്മള്‍ ഉപയോഗിക്കുന്ന പച്ചക്കറികളില്‍ 95 ശതമാനവും അന്യ സംസ്ഥാനത്തുനിന്നുള്ളതാണ്. അമിത അളവിലുള്ള കീടനാശിനികള്‍ പ്രയോഗിച്ചു കൃഷിചെയ്യുന്ന ഇത്തരം പച്ചക്കറികള്‍ നമ്മുടെ ആരോഗ്യത്തെ കാര്‍ന്ന് തിന്നുകൊണ്ടിരിക്കുകയാണ്.

ഈ വിപത്ത് നമ്മള്‍ ഒഴിവാക്കിയേ പറ്റൂ. നമ്മുടെ നാട്ടില്‍ കൃഷി വര്‍ദ്ധിപ്പിച്ചാല്‍ മാത്രമേ ഇത് പ്രാവര്‍ത്തികമാകൂ. ഇതിനു എല്ലാവരുടെയും കൂട്ടായ പ്രവര്‍ത്തനങ്ങള്‍ ആവശ്യമാണ്. എന്റെകൃഷി മിഷന്‍ 15 യഥാര്‍ത്ഥത്തില്‍ ഈ കൂട്ടായ പ്രവര്‍ത്തനത്തിന് വേണ്ടിയിട്ടുള്ള ഒരു ആശയമാണ് . ‘ഈ ഓണസദ്യക്ക് എല്ലാ മലയാളികളും നമ്മുടെ നാട്ടില്‍ വിളയുന്ന വിഷരഹിതമായ പച്ചക്കറികളും പഴങ്ങളും മാത്രമേ ഉപയോഗിക്കൂ എന്ന ഒരു ചലഞ്ച് ആണ് നടന്‍ ശ്രീനിവാസനിലൂടെ എന്റെ കൃഷി.കോം അവതരിപ്പിക്കുന്നത്. ശ്രീനിവാസന്‍ നമ്മളെ ചലഞ്ച് ചെയ്യുകയാണ്. ആര്‍ക്കും ഈ ചലഞ്ച് ഏറ്റെടുക്കാവുന്നതാണ്.

Leave a Comment

Your email address will not be published. Required fields are marked *