ജീവിതം വഴിമുട്ടിച്ച വാഴ കൃഷി !!!

“കുറച്ചു സ്ഥലം ഉണ്ടെങ്കിലും കൃഷിയെപ്പറ്റി വലിയ വിവരം ഇല്ലാതിരുന്നതുകൊണ്ട് വെറുതേ ഇട്ടിരിക്കുകയായിരുന്നു . സോഷ്യൽ മീഡിയകളിൽ കൃഷിയെപ്പറ്റി വലിയ പ്രചാരണമാണല്ലോ ഇപ്പോൾ നടക്കുന്നത് . ഒന്ന് രണ്ടു നല്ല ഗ്രൂപ്പ്‌ കളിൽ ഞാനും അംഗമായിരുന്നു . അതിൽ വരുന്ന പോസ്റ്റുകളും എല്ലാം കണ്ട് കൃഷി അസ്ഥിക്ക് പിടിച്ചു . ഉടനെ തന്നെ വാഴ കൃഷി ചെയ്യാൻ അങ്ങ് തീരുമാനിച്ചു. കുറച്ചു ഏത്തവാഴയും റോബസ്റ്റയും കന്നുകൾ വാങ്ങി നട്ടു . ജൈവ രീതിയിലെ കൃഷി ചെയ്യൂ എന്ന് ആദ്യം തന്നെ തീരുമാനിച്ചിരുന്നു . അങ്ങിനെ വർഷം ഒന്ന് ആകാറായി ഏത്തവാഴ പകുതിയിൽ കൂടുതലും പുഴു പിടിച്ചു ഒടിഞ്ഞു പോയി (വിഷം അടിച്ചിരുന്നെങ്കിൽ പോകില്ലായിരുന്നു ).റോബസ്റ്റ വാഴകൾ ആദ്യം തന്നെ കുലച്ചു. .ആഹാ എന്ത് ഭംഗി കുലച്ചു നില്ക്കുന്നത് കാണാൻ . മനസ്സിൽ കുളിരുകോരി ഇതൊക്കെ കണ്ടിട്ട്.എന്തൊക്കെയോ ചെയ്തു എന്ന് ഒരു അഹങ്ഗാരവും . കുറച്ചു കുലകൾ പുറത്തു കൊടുക്കുവാൻ തീരുമാനിച്ചു . ആദ്യം നാട്ടിലുള്ള ഒരു കടയിൽ പോയി ചോദിച്ചു .റോബസ്റ്റ എന്ന പേരുകേട്ടപ്പോൾ തന്നെ ഒരു പുച്ച ഭാവം ആയിരുന്നു അവർക്ക് .ഇവിടെ വേണ്ട എന്ന് ആദ്യം പറഞ്ഞു, പിന്നെ ഒന്ന് ആലോചിച്ചിട്ട് കിലോക്ക് അഞ്ചു രൂപയാണെങ്കിൽ എടുത്തോളാം എന്ന് പറഞ്ഞു . ഒരു സുഹൃത്തിൽ നിന്ന് ടൌണ്‍കളിലെ സൂപ്പർ മാർക്കറ്റ്‌കളിൽ ഒരു കിലോ റോബസ്റ്റ് പഴത്തിനു 25 രൂപ ആണ് എന്ന് അറിഞ്ഞു . എന്നാൽ സൂപ്പർ മാർക്കറ്റ്‌ കളിൽ പോയിചോദിച്ചപ്പോ അവർ കര്ഷകന്റെ കയ്യിൽ നിന്നും നേരിട്ട് എടുക്കുകയും ഇല്ല . അതൊക്കെ സ്ഥിരം കച്ചവടക്കാർക്ക് കരാർ കൊടുത്തിരുക്കുകയാണ് .ഞാൻ ആകെ തകർന്നു . വേറെ പല കടകളിലും കയറി ഇറങ്ങി എല്ലാവരും ഇതൊക്കെ തന്നെയാണ് പറഞ്ഞത്.. കൊടുക്കാതെ വച്ചിട്ടും കാര്യമില്ലല്ലോ എല്ലാം കൂടി ചീഞ്ഞു പോകും.വലിയ കുല ആയതു കൊണ്ട് വീട്ടിൽ വച്ചാലും പാഴായി പോകുകയേ ഉള്ളൂ.അവസാനം മടുത്തിട്ട് കുറച്ചു കുലകൾ സൗജന്യമായി അയൽക്കാർക്കും ബാക്കി കുലകൾ കിലോക്ക് അഞ്ചു രൂപയ്ക്കു തന്നെ പുറത്തും കൊടുത്തു . ഒരു വർഷത്തെ അധ്വാനം അങ്ങിനെ സ്വാഹ !! പണിക്കൂലി പോലും കിട്ടിയില്ല . റോബസ്റ്റ ഇത്ര ഭീകരൻ ആണെന്ന് അറിഞ്ഞില്ല …..”

ഇത് കൃഷി ചെയ്യാൻ ശ്രമിച്ച ഒരാളുടെ വിലാപമാണ് . ഇത്തരത്തിലുള്ള കർഷകരെ സഹായിക്കുവാനാണ്www.entekrishi.com ശ്രമിക്കുന്നത് . ദയവായി www.entekrishi.comകർഷകരിലേക്ക്‌ എത്തിക്കുവാൻ സഹായിക്കൂ . നമ്മുടെ നാട്ടിൽ കൃഷി വർദ്ധിപ്പിക്കുവാൻ സഹായിക്കു …

Leave a Comment

Your email address will not be published. Required fields are marked *