ബ്രൊക്കോളി ശീലമാക്കിയാൽ പല രോഗങ്ങള്‍ തടയാം

സന്ധിവാതം ,ചര്‍ മാ ര്ബുദം , മുതൽ ഹൃദ്രോഗം വരെ.ഒപ്പം ശരീര ഭാരം കുറയ്ക്കാം . നമ്മുടെ ഭക്ഷണ രീതിയില്‍ ഇവയ്ക്കുള്ള സ്ഥാനം കൂട്ടാന്‍ വേണ്ടി ഇവയുടെ പ്രാധാന്യം മനസ്സിലാക്കാന്‍ ആണ് ഈ പോസ്റ്റ്‌ . “Prevention is better than cure” . നമ്മുടെ ഭക്ഷണത്തില്‍ ഇവയെ ചേര്‍ത്ത് തുടങ്ങാം .ഒപ്പം നമ്മുടെ തൊടിയില്‍ ഇവരെ കൂടെ വളര്‍ത്താന്‍ ശ്രമിക്കാം

.ദഹനപ്രശ്നങ്ങൾ പതിവാണോ?

എങ്കിൽ ഭക്ഷണത്തിൽ അല്പം മാറ്റം വരുത്തി നോക്കൂ. ബ്രൊക്കോളി, കോളിഫ്ല‌‌വർ, മുളപ്പിച്ച പയർ വർഗങ്ങൾ ഇവ ശീലമാക്കിയാൽ ഉദരസംബന്ധമായ പ്രശ്നങ്ങളെ അകറ്റാം. ഉദരത്തെ ആരോഗ്യത്തോടെ നിലനിർത്തുക വഴി സന്ധിവാതം മുതൽ ഹൃദ്രോഗം വരെ തടയാൻ സാധിക്കുമെന്ന് പെൻസ്റ്റേറ്റ് ഗവേഷകരുടെ പഠനം….
കുടലിന്റെ ആവരണത്തെ ആരോഗ്യത്തോടെ നിലനിർത്തുന്നത് ലീക്കിഗട്ട്സിൻഡ്രോം തടയുന്നു. കുടലിന്റെ ആവരണത്തിന്ലീക്ക് ഉണ്ടാകുക വഴി വിഷപദാർത്ഥങ്ങൾ, സൂക്ഷ്മാണുക്കൾ, ദഹിക്കാത്ത ഭക്ഷണശകലങ്ങൾ മുതലായവ ഭക്ഷണത്തിൽ കലരുന്ന അവസ്ഥയാണിത്.

ജനിതക മാറ്റം നടത്തിയ എലികളിലാണ് പഠനം നടത്തിയത്. സാധാരണ ഭക്ഷണത്തോടൊപ്പം ബ്രൊക്കോളിയും ഇവയ്ക്ക് നൽകിയപ്പോൾ ബ്രൊക്കോളി കഴിക്കാത്ത എലികളെ അപേക്ഷിച്ച് ദഹനസംബന്ധമായ പ്രശ്നങ്ങൾ എല്ലാം കുറഞ്ഞതായി കണ്ടു. ലീക്കിഗട്ട് പോലുള്ള ഉദര പ്രശ്നങ്ങൾ ഉണ്ടെങ്കിൽ അത് വീക്കത്തിനു കാരണമാകുകയും സന്ധിവാതം ഹൃദ്രോഗം മുതലായവയ്ക്കും കാരണമാകും….
അരൈൽ ഹൈഡ്രോകാർബൺ റിസപ്റ്റർ അഥവാ എ എച്ച് ആർ ആണ് ഈ പ്രക്രിയയ്ക്കു പിന്നിൽ. ബ്രൊക്കോളി പോലുള്ള ക്രൂസിഫെറസ് പച്ചക്കറികളിലുള്ള ഒരു സംയുക്തം ഉദരത്തിൽ വച്ച് മറ്റ് പദാർത്ഥങ്ങളായി മാറുന്നു. ഈ വസ്തുക്കൾ അരൈൽഹൈഡ്രോകാർബൺ എന്ന ഗട്ട് റിസപ്റ്ററിനെ ആക്റ്റിവേറ്റ് ചെയ്യുന്നു. ഇത് കുടല്‍ ഭിത്തിക്കും ഉദരത്തിനും ആരോഗ്യമേകുന്നു.
എ എച്ച് ആറിനെപ്പറ്റി പഠിക്കാൻ ജനിതകമാറ്റം വരുത്തിയ രണ്ടിനം എലികളെ ആണ് ഉപയോഗിച്ചത്. 15 ശതമാനം ബ്രൊക്കോളി അടങ്ങിയ ഭക്ഷണം ഇവയ്ക്ക് നൽകി.
ബ്രൊക്കോളി അടങ്ങിയ ഭക്ഷണം കഴിച്ച എലികളിൽ ലീക്കിഗട്ട്കോളൈറ്റിസ് മുതലായ ദഹനപ്രശ്നങ്ങളെ പ്രതിരോധിക്കാനുള്ള കഴിവ് കൂടിയതായി കണ്ടു. മനുഷ്യരിൽ ദിവസവും മൂന്നരകപ്പ് ബ്രൊക്കോളി കഴിക്കുന്നത് ആരോഗ്യമേകും എന്ന് ഗവേഷകർ പറയുന്നു.
പെൺസ്റ്റേറ്റ് സർവകലാശാല പ്രൊഫസറായ സർവകലാശാല പ്രൊഫസറായ ഗാരി പെർദ്യൂവിന്റെ നേതൃത്വത്തിൽ നടത്തിയ ഈ പഠനം ഫങ്ഷണൽഫുഡ്സ് എന്ന ജേണലിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്….

പ്രമേഹ രോഗത്തെ വരുതിയിലാക്കാൻ ബ്രൊക്കോളിക്ക് കഴിയുമത്രേ. ബ്രെക്കോളിയിലടങ്ങിയ ഒരു സംയുക്തം രക്തത്തിലെപഞ്ചസാരയുടെ അളവ് കുറയ്ക്കാൻ സഹായിക്കും….
ലോകത്ത് 300 ദശലക്ഷം പേർ ടൈപ്പ് 2 പ്രമേഹം ബാധിച്ചവരാണ്. ടൈപ്പ് 2 പ്രമേഹവുമായി ബന്ധപ്പെട്ട ജീൻ എക്സ്പ്രഷനിൽ മാറ്റങ്ങൾ വരുത്തി ഇതിനെ പ്രതിരോധിക്കുന്ന സംയുക്തങ്ങളെ തിരിച്ചറിയുകയായിരുന്നു ഗവേഷകയായ അന്നിക അക്സെൽസണും സംഘവും. ഇതിനായി ഒരു കംപ്യൂട്ടേഷണല്‍ അപ്രോച്ച് ആണ് അവർ സ്വീകരിച്ചത്. ടൈപ്പ് 2 പ്രേമഹം ബാധിച്ച 97 പേർക്ക് 12 ആഴ്ച മുളപ്പിച്ച ബ്രോക്കോളി സത്ത് നൽകി. കൺട്രോള്‍ ഗ്രൂപ്പിന് പ്ലാസിബോയും നൽകി….
കൺട്രോൾ ഗ്രൂപ്പിനെ അപേക്ഷിച്ച് പൊണ്ണത്തടിയുള്ളവരിൽ ഫാസ്റ്റിങ് ബ്ലഡ് ഗ്ലൂക്കോസ് നില കുറഞ്ഞതായി കണ്ടു.ബ്രൊക്കോളിയിലടങ്ങിയ സൾഫൊറാഫേൺ എന്ന സംയുക്തമാണ് രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയ്ക്കുന്നത്. ക്രൂസിഫെറസ് വെജിറ്റബിൾ ആയ കാബേജിലും സൾഫൊറാഫേൻ അടങ്ങിയിട്ടുണ്ട്….
സൾഫോറാഫേന് പാർശ്വഫലങ്ങള്‍ വളരെ കുറവായതുകൊണ്ടും എളുപ്പത്തില്‍ ബ്രോക്കോളിയിൽ നിന്ന് ലഭിക്കുന്നതിനാലുംനിലവിലുള്ള ടൈപ്പ് 2 പ്രമേഹ ചികിത്സയ്ക്ക് ഇത് പകരം വയ്ക്കാവുന്നതാണ്….
പൊണ്ണത്തടിയുള്ള ടൈപ്പ് 2 പ്രമേഹ രോഗികൾക്ക് ഈ ‍പഠനഫലം ഗുണകരമാണ്. മുളപ്പിച്ച ബ്രൊക്കോളി സത്ത് ഭക്ഷണ രൂപത്തിൽ കഴിക്കുന്നത് രക്തത്തിലെ പഞ്ചസാരയുടെ അളവ് കൂടുതലുള്ളവർക്ക് ഗുണകരമാണെന്ന് സയൻസ് ട്രാൻ‍സ്‌ലേഷണ‍ൽ മെഡിസിൻ എന്ന ജേണലിൽ പ്രസിദ്ധീകരിച്ച ഈ പഠനം പറയുന്നു….

ബ്രൊക്കോളി, കോളിഫ്ലവർ എന്നിവയിലടങ്ങിയ ഒരു സംയുക്തം ചർമാർബുദമായ മെലനോമ ബാധിച്ച കോശങ്ങളെ നശിപ്പിക്കുമെന്നു പഠനം.
രോഗം ബാധിച്ച കോശങ്ങളുടെ വളർച്ച 69 ശതമാനം തടയാൻ ഈ സംയുക്തത്തിനാകുമെന്ന് എലികളിൽ നടത്തിയപഠനത്തിൽ തെളിഞ്ഞു. സമീപത്തെ ആരോഗ്യമുള്ള കോശങ്ങൾക്കു കേടുപാടു വരുത്താതെതന്നെ അർബുദ കോശങ്ങളെ നശിപ്പിക്കുന്ന ഒരു പുതിയ മരുന്നിന്റെ കണ്ടെത്തലിലേക്ക് ഈ പഠനഫലം നയിക്കുമെന്നാണ് ഗവേഷകരുടെ പ്രതീക്ഷ….
ചർമത്തിലുണ്ടാകുന്ന അർബുദത്തിൽ വളരെ സാധാരണവും ഗുരുതരവുമാണ് അൾട്രാവയലറ്റ് കിരണങ്ങൾ ഏൽക്കുന്നതു മൂലമുണ്ടാകുന്ന മെലനോമ.
നേരത്തേ കണ്ടെത്തിയാൽ ശസ്ത്രക്രിയയിലൂടെ ഭേദമാക്കാവുന്ന ഒന്നാണിത്. എന്നാൽ ക്രമേണ അത് ശരീരത്തിന്റെ എല്ലാ ഭാഗങ്ങളിലേക്കും വ്യാപിക്കുകയും ചികിത്സിച്ചു ഭേദമാക്കാൻ പറ്റാത്ത ഘട്ടം .എത്തുകയും ചെയ്യും….

കാബേജ് കുടുംബത്തിൽപ്പെട്ട പച്ചക്കറികളായ ബ്രൊക്കോളി, കോളിഫ്ലവർ, കെയ്ൽ, ടർണിപ്, കൊളാർഡ്, റാഡിഷ് എന്നീ …
പച്ചക്കറികളിൽ അർബുദ നാശകാരിയായ സംയുക്തം അടങ്ങിയിട്ടുണ്ട്. പ്രകൃത്യാ കാണപ്പെടുന്ന, ഐസോസയനേറ്റുകളിൽനിന്നു വേർതിരിക്കുന്ന ഈ സംയുക്തമാണ് അർബുദത്തെ തടയുന്നതെന്ന് പെൻ സ്റ്റേറ്റ് കോളജ് ഓഫ് മെഡിസിനിലെ ഗവേഷകർ നടത്തിയ പഠനത്തിൽ വ്യക്തമായി.
..
അർബുദ മുഴകളെ വളരാൻ അനുവദിക്കുന്ന മാംസ്യത്തെ ഇതു തടയുന്നു. ഫലപ്രാപ്തി വർധിപ്പിക്കാനായി ഗവേഷകർ മരുന്നിനു ചില മാറ്റങ്ങൾ വരുത്തി. സൾഫറിനു പകരം അവർ സെലേനിയം ഉപയോഗിച്ചു. യൂറോപ്യൻ ജേണൽ ഓഫ് മെഡിസിനൽകെമിസ്ട്രിയിൽ ഈ പഠനഫലം പ്രസിദ്ധീകരിച്ചിട്ടുണ്ട്….

Leave a Comment

Your email address will not be published. Required fields are marked *