പൂന്തോട്ടം ആകര്‍ഷകമാക്കാം

പൂന്തോട്ടം ആര്‍ക്കും നിര്‍മിക്കാനാകും. എന്നാല്‍ എല്ലാ പൂന്തോട്ടങ്ങളും ആകര്‍ഷകമല്ല. കുറച്ചൊന്ന് മനസ് വെച്ചാല്‍ അവ ആകര്‍ഷകമാക്കാവുന്നതേയുള്ളൂ. അതിനായി പ്രമുഖ ഗാര്‍ഡനര്‍ പോള്‍ ജയിംസിൻറെ 14 വിദ്യകള്‍ പരിചയപ്പെടുത്തുകയാണ് ഇവിടെ;

1. മണ്‍ചട്ടികളിലെ ലവണാംശങ്ങള്‍ നീക്കാന്‍ വൈറ്റ് വിനാഗറും സര്‍ജിക്കല്‍ സ്പിരിറ്റും വെള്ളവും കൂടി ഒരു സ്പ്രേബോട്ടിലില്‍ മിക്സ് ചെയ്ത ശേഷം മണ്‍ചട്ടികളില്‍ പ്രയോഗിക്കുക. ഇതിന് ശേഷം ചട്ടി പ്ളാസ്റ്റിക്ക് ബ്രഷ് ഉപയോഗിച്ച് ഉരച്ച് വൃത്തിയാക്കുക. ഇതിന് ശേഷം ചട്ടി ഉണക്കിയിട്ടേ ചെടികള്‍ നടാവൂ.

2. തോട്ടത്തിലെ ജോലിക്ക് ശേഷം കൈയുടെ നഖത്തിനടിയില്‍ അടിഞ്ഞുകൂടിയ ചെളി വൃത്തിയാക്കാന്‍ ഏറെ സമയം ചെലവഴിക്കേണ്ടി വരുന്നുണ്ട്. ഇതൊഴിവാക്കാന്‍ ജോലിക്ക് മുമ്പ് ബാര്‍ സോപ്പില്‍ നഖങ്ങള്‍ ഓടിക്കുക. ഇത് നഖങ്ങള്‍ക്കിടയില്‍ ചെളി കയറാതിരിക്കാന്‍ സഹായിക്കുന്നു. ജോലിക്ക് ശേഷം നെയില്‍ ബ്രഷ് ഉപയോഗിച്ച് സോപ്പ് കഴുകി കളയുക

3. പൂന്തോട്ടത്തില്‍ ഉപയോഗിക്കുന്ന സ്ട്രിംഗ് ട്രിമ്മറിൻറെ ലൈന്‍ സ്തംഭിക്കാതിരിക്കാന്‍ കുറച്ച് സസ്യ എണ്ണ ലൈന്‍ ട്രിമ്മറില്‍ ഘടിപ്പിക്കും മുമ്പ് പുരട്ടുക.

4. ചെടികള്‍ നടുന്നതിൻറെ അകലവും മറ്റും കണക്കാക്കാന്‍ ഒരു നീളമുള്ള കോലോ മറ്റോ ഉപയോഗിക്കുക. ഇതില്‍ ആദ്യം ഒരു ടേപ്പ് ഉപയോഗിച്ച് ഇഞ്ചുകളും മറ്റ് അളവുകളും മാര്‍ക്ക് ചെയ്യുക.

5. തോട്ടത്തില്‍ ആവശ്യത്തിന് ഉപയോഗിക്കാന്‍ ഒരു കെട്ട് നൂല്‍ എപ്പോഴും കരുതിയിരിക്കുക. ചെറിയ ചട്ടിയില്‍ നൂല് വെച്ച ശേഷം അറ്റം വെള്ളം ഒഴുകിപോകുന്നതിനുള്ള ദ്വാരത്തിലൂടെ പുറത്തേക്കെടുത്ത് കെട്ടിയിടുക. ഇത് തലകീഴായി തോട്ടത്തില്‍ വെക്കുക.

6. ചെറിയ മണ്‍ചട്ടികള്‍ ഉപയോഗിക്കുക. വളര്‍ന്നുവരുന്ന ചെടികളെ രാത്രിയുണ്ടാകുന്ന തണുപ്പില്‍ നിന്ന് രക്ഷിക്കാന്‍ ഇത് സഹായിക്കും.

7. ചെടികള്‍ നക്കുമ്പോള്‍ ഹോസ് ഉരഞ്ഞ് ചെടികള്‍ക്ക് കേടുപാടുണ്ടാകാനിടയുണ്ട്. ഇത് തടയാന്‍ ഒരടി നീളമുള്ള സ്റ്റീല്‍ റീ ഇന്‍ഫോഴ്സിംഗ് ബാര്‍ തോട്ടത്തിന്‍െറ ഒരു മൂലയില്‍ മണ്ണില്‍ സ്ഥാപിക്കുക. ഇതില്‍ രണ്ട് മണ്‍ചട്ടികള്‍, ഒന്ന് തലകീഴായും മറ്റേത് നേരെയും സ്ഥാപിക്കുക. ഹോസ് ഉരക്കുമ്പോള്‍ ചെടികള്‍ക്ക് കേടുപാടുണ്ടാകാതിരിക്കാന്‍ ഇത് സഹായിക്കും.

8. കല്ലുകളുടെ പരന്ന വശത്ത് അതത് പേരെഴുതിയ ശേഷം ഓരോ ചെടികളുടെയും അടുത്ത് സ്ഥാപിക്കുക.

9. മുഞ്ഞ എന്ന് വിളിക്കുന്ന ചെറിയ കീടങ്ങള്‍ സാധാരണ ചെടികളില്‍ കാണുന്നതാണ്. ഇവയെ തുരത്താന്‍ ഹോസില്‍ നിന്ന് വെള്ളം ശക്തിയായി തെറിപ്പിക്കുകയോ സോപ്പ് ഉപയോഗിക്കുകയോ ചെയ്യുക.അല്ലെങ്കിൽ ഒരു ടേപ്പ് എടുത്ത് അതിൻറെ പശയുള്ള ഭാഗം പുറത്ത്വരുന്ന വിധത്തില്‍ കൈയില്‍ ചുറ്റുക. എന്നിട്ട് ചെടികളുടെ ഇലകളില്‍ മൃദുവായി തട്ടുക. ഇലകളുടെ അടി ഭാഗം പ്രത്യേകം ശ്രദ്ധിക്കണം.

10. അടുത്ത വട്ടം പച്ചക്കറികള്‍ പാകം ചെയ്ത ശേഷം വെള്ളം നടുമുറ്റത്ത് വെച്ചിരിക്കുന്ന ചെടികള്‍ക്ക് ഒഴിച്ചുകൊടുക്കുക. പച്ചക്കറി സൂപ്പിനോടുള്ള ചെടികളുടെ പ്രതികരണം തിരിച്ചറിയാം.

11. അസിഡിറ്റി ഇഷ്ടപ്പെടുന്ന റോഡോഡെന്‍ഡ്രോണ്‍, കാമേലിയ, ബ്ളൂബെറി തുടങ്ങിയ ചെടികള്‍ നട്ടിരിക്കുന്ന മണ്ണില്‍ തെയിലയുടെയും കാപ്പിയുടെയും അവശിഷ്ടങ്ങള്‍ ചേര്‍ക്കുക. മാസത്തിലൊരിക്കല്‍ ഇത് കുറച്ച് ചേര്‍ത്താല്‍ മണ്ണിൻറെ അസിഡിക്ക് സ്വഭാവം വര്‍ധിക്കും.

12. ചെറിയ മൊട്ടുകളെ ഫംഗസുകളെ നിയന്ത്രിക്കാന്‍ ഹെര്‍ബല്‍ ടീയായ ചമോമൈല്‍ ഉപയോഗിക്കുക. മൊട്ടിൻറെ ചുവട്ടില്‍ ആഴ്ചയില്‍ ഒരിക്കല്‍ തുള്ളിയായി ഇറ്റിക്കുകയോ സ്പ്രേ ചെയ്യുകയോ ചെയ്യുക.

3. പൂന്തോട്ടത്തിലിരുന്ന് ഒരു ചായ ആയാലോ. തോട്ടത്തിലെ ഒരു മണ്‍പാത്രത്തിന് മുകളില്‍ വലിയ സോസര്‍ വെക്കുക. ചായ കുടിക്കുന്ന സമയത്ത് സോസറില്‍ വെള്ളം നിറക്കുക. ഇതുവഴി സോസര്‍ ഇളകാതെയിരിക്കും.

14. പച്ചമരുന്നുകള്‍ ഉണക്കണമെന്നുണ്ടെങ്കില്‍ കാറിൻറെ സീറ്റില്‍ ന്യൂസ് പേപ്പര്‍ വിരിക്കുക. ഉണക്കണ്ട സാധനങ്ങള്‍ ഒരൊറ്റ ലെയറില്‍ വെക്കുക. ഇതിന് ശേഷം കാറിന്‍െറ ചില്ലുകള്‍ പൊക്കിയ ശേഷം ഡോര്‍ അടക്കുക. മരുന്നുകള്‍ ഉണങ്ങുന്നതിനൊപ്പം കാറിനുള്ളില്‍ നല്ല മണമുണ്ടാവുകയും ചെയ്യും.

കടപ്പാട് -മലയാളം ബോൾഡ്സ്കൈ.കോം

Leave a Comment

Your email address will not be published. Required fields are marked *