കാച്ചിൽ കൃഷി വിജയകരമാക്കുവാൻ ഒരു മാർഗ്ഗം

കാച്ചിൽ നടുവാൻ സാധാരണ തടങ്ങളാണ് വെട്ടാറുള്ളത് എന്നാൽ ഇനി മുതൽ ആഴമുള്ള കുഴികൾ എടുക്കുക കുഴിക്കു ചൂറ്റും ഒാല മടലുകൾ കൊണ്ട് ഒരു കവചം നിർമിക്കുക മടലുകൾ കുഴിയുടെ അടിത്തട്ടിൽ നിന്നുംഭൂമിയുടെ മുകളിലേക്കു ഒന്നര അടിയോളം പൊങ്ങി നിൽക്കണം കൂടാതെ വിടവുകൾ ഇല്ലാതെ വേണം അടുക്കാൻ തുടർന്ന് പച്ചിലയും ചീമക്കൊന്നയുടെ ഇലയും ചാണകവും ചകിരിച്ചോറ് ലഭ്യമെങ്കിൽ ചകിരിച്ചോറും ഇടകലർത്തി കുഴി നിറക്കുക ഭൂമിയിൽ നിന്നും ഒരടിതാഴെ വരെ നിറക്കുക ശേഷമുള്ള ഭാഗം മണ്ണും ചാണകവും മിക്സാകി നിറക്കുക ശേഷം കാച്ചിൽ നടുക ചെറിയ നനവേ നൽകാവൂ എൻെറ ഈ മാർഗ്ഗത്തിലെ ഉദ്ദേശം ഇതാണ് മടലുകൾ കുഴിയിലേക്കുള്ള മണ്ണ് വീഴ്ചയും വേരുകളുടെ ശല്യവും ഒരു പരിധി വരെ തടയുകയും കുഴി സംരകഷിക്കുകയും ചെയ്യു പച്ചിലകൾ കാച്ചിലിൻെറ വളർച്ചക്കനുസരിച്ച് ദ്രവിക്കുകയും കാച്ചിൽ ഭൂമിയിലേക്ക് ഉൗർന്നിറങ്ങാനിഉൗർന്നിറങ്ങാനുള്ള വഴി ശൃഷ്ടിക്കുകയും ചെയ്യും

Leave a Comment

Your email address will not be published. Required fields are marked *