അടുക്കളത്തോട്ടങ്ങൾ ഇന്ന് ഒരു ട്രെന്ഡ്് ആയി മാറിയിരിക്കുകയാണ്. മികച്ച ഫലവും സമയംപോക്കിന് ഉത്തമാർഗവും നൽകുന്നതിനാൽ വീട്ടമ്മമാരാണ് കൂടുതലും അടുക്കളത്തോട്ടങ്ങളിലേക്ക് ശ്രദ്ധിക്കുന്നത്. വിവിധങ്ങളായ പഴവർഗങ്ങൾ, പച്ചക്കറികൾ, സുഗന്ധവ്യഞ്ജനങ്ങൾ എന്നിവ ഇന്ന് പലരുടെയും അടുക്കളത്തോട്ടങ്ങളെ കീഴടക്കുന്നു. പേര് സൂചിപ്പിക്കുന്നതുപോലെ അടുക്കളവാതിലിനു
ചേര്ന്നുതന്നെയായിരിക്കണമെന്നില്ല അടുക്കളത്തോട്ടങ്ങൾ. അടുക്കളയുടെ പിന്മുപറ്റത്തോ അടുക്കളഭിത്തിയോടു ചേര്‍ന്നു ള്ള എവിടെയെങ്കിലോ ആയാല്‍ മതി. അടുക്കളത്തോട്ടങ്ങൾ നിര്മ്മി ക്കാനുദ്ദേശിക്കുന്നവർക്ക് നിരവധി പൊടിക്കൈകൾ ഉണ്ട്. നിങ്ങൾക്ക് കിഴങ്ങ്, മുളക്, ഉള്ളി, ഇലക്കറികൾ, നാരങ്ങ എന്നു വേണ്ട എന്തും പരീക്ഷിക്കാം. കാലാവസ്ഥ, മണ്ണിനം, താല്പ്ര്യം എന്നിവയെ അടിസ്ഥാനമാക്കി അടുക്കളത്തോട്ടങ്ങളിൽ പരീക്ഷിക്കാവുന്ന അനവധി സസ്യങ്ങളുണ്ട്. തുടക്കത്തിലേ നിങ്ങളുടെ സഹായത്തിനുതകുന്ന ചില പൊടിക്കൈകളാണ് താഴെ വിവരിക്കുന്നത്. തോട്ടം നിർമ്മിക്കാനും അനുയോജ്യമായവ തെരഞ്ഞെടുക്കാനും പരിപാലിക്കുന്നതിനും ഇവ നിങ്ങളെ സഹായിക്കും.
1.സൂര്യപ്രകാശത്തിന്റെു ലഭ്യത
ആവശ്യത്തിന് സൂര്യപ്രകാശം ലഭ്യമാകുന്ന പ്രദേശം തന്നെ തെരഞ്ഞെടുക്കാൻ ശ്രദ്ധിക്കുക. ഊർജ്ജസ്രോതസ്സായ സൂര്യപ്രകാശം സസ്യങ്ങളുടെ വളർച്ചയെ ത്വരിതപ്പെടുത്തും. ദിവസവും അഞ്ചോ ആറോ മണിക്കൂറോളം നല്ലവണ്ണം സൂര്യപ്രകാശം കിട്ടത്തക്കവിധമായിരിക്കണം തോട്ടം. തണലുള്ള പ്രദേശങ്ങളില്‍ സസ്യങ്ങൾ വളര്ത്താ തിരിക്കാൻ അതിനാൽ ശ്രദ്ധിക്കുക.
2. ജലലഭ്യത-നനവുള്ള മണ്ണുള്ളയിടങ്ങളില്‍ പച്ചക്കറിത്തോട്ടം നിർമ്മിക്കുക.
ദിവസവും ഉണങ്ങുന്ന രീതിയിലുള്ള മണ്ണായിരിക്കണം. ജലം വളരെ അധികമാവുന്നതും വളരെ ദുര്‍ല്ല ഭമാകുന്നതും സസ്യങ്ങൾക്ക് ഒരുപോലെ ഹാനികരമാണ്.
3.മണ്ണ് തയ്യാറാക്കുക
പച്ചക്കറിത്തോട്ടം നിര്മ്മി ക്കാനുദ്ദേശിക്കുന്ന സ്ഥലത്തെ തോട്ടം അതിനനുസരിച്ച് തയ്യാറാക്കേണ്ടതുണ്ട്. പരുക്കന്‍ കല്ലുകളും മറ്റും മണ്ണില്‍ നിന്ന് നീക്കം ചെയ്യണം. മണ്ണിനെ ഫലഭൂയിഷ്ഠമാക്കാന്‍ കമ്പോസ്റ്റുകൾ ചേര്ക്കുചക.
4. ചെടികളുടെ തെരഞ്ഞെടുപ്പ്
ആദ്യം തന്നെ നടാനുദ്ദേശിക്കുന്ന ചെടികൾ ഏതൊക്കെയെന്ന് തീരുമാനിക്കണം. മണ്ണിന്റെ തരം, മണ്ണിന് അനുയോജ്യമാണോയെന്ന് നോക്കുക, കാലാവസ്ഥ, ചെടിക്ക് നിത്യവും ആവശ്യംവേണ്ട പരിചരണം എന്നിവയൊക്കെ പഠിച്ചിട്ടുവേണം ഈ തെരഞ്ഞെടുപ്പ്.
5.രൂപകല്പന
ഭംഗിയായ ഒരു രൂപകല്പന ഉണ്ടാക്കുക. ഏത് സസ്യം എവിടെ നടണമെന്ന് വ്യക്തമായി ഒരു രൂപരേഖ നിങ്ങളുടെ മനസ്സില്‍ ഉണ്ടാകണം. ശരിയായ രീതിയില്‍ രൂപകല്പ്നചെയ്താൽ നിങ്ങളുടെ തോട്ടത്തിന് ഒരു അടുക്കും ചിട്ടയും കൈവരുമെന്നു മാത്രമല്ല ഇവയുടെ പരിപാലനം എളുപ്പമാക്കിത്തീര്ക്കു കയും ചെയ്യുന്നു.
6.പരിപാലനം
ആദ്യഘട്ടത്തില്‍ നല്ല സംരക്ഷണം വേണ്ടതുണ്ട്. ഓരോ വിളക്കും വ്യത്യസ്തമായ ആവശ്യങ്ങളാണുണ്ടാവുക. അതിനനുസരിച്ച് പരിപാലിക്കുകയും ആവശ്യത്തിന് പോഷകങ്ങൾ ഉറപ്പുവരുത്തുകയും ചെയ്യുക.
7.നനയ്ക്കല്‍
നിത്യവുമുള്ള നനയ്ക്കൽ അത്യാവശ്യമാണ്. വെള്ളം കുടിക്കാതെയുള്ള ഒരു ദിവസം നമുക്ക് എത്ര ബുദ്ധിമുട്ടാകുമോ അതുപോലെ തന്നെ സസ്യത്തെയും അത് ബാധിക്കും.
8.മാറ്റുക
കൃഷികളില്‍ പരീക്ഷിക്കുന്ന മാറ്റി മാറ്റിയുള്ള പരീക്ഷണം ഇതിലും ഗുണം ചെയ്യും. കാലാവസ്ഥ മാറുന്നതിനനുസരിച്ച് സസ്യവും മാറ്റുക. ഇത് മണ്ണ ഫലഭൂയിഷ്ഠമായി നിലനില്ക്കാരനും വ്യത്യസ്തമായ പച്ചക്കറിയും പഴവർഗങ്ങളും പരീക്ഷിച്ചുനോക്കുന്നതിനും ഉപകാരപ്പെടും. മണ്ണിനടിയില്‍ നിന്ന് വെള്ളം വലിച്ചെടുക്കാന്‍ ശക്തിയില്ലാത്ത വേരുകളാണ് വാഴക്കന്നുകൾക്കുള്ളതെന്നതിനാല് ഇത് നനയ്ക്കാൻ പ്രത്യേകം ശ്രദ്ധിക്കണം.
9.തോട്ടം പരിപാലനം
ഒരിക്കല്‍ നിങ്ങൾ വിള നട്ടാൽ അത് നല്ലരീതിയിൽ പരിപാലിക്കാന്‍ ശ്രദ്ധിക്കുക. എല്ലാം വിളകൾക്കും ഒരു പ്രത്യേക വിളവെടുപ്പുകാലമുണ്ടാവും. ഈ സമയത്ത് വിളക്ക് ദോഷം വരാതെ നല്ല ശ്രദ്ധ കൊടുക്കുക. ഇതാണ് ഏറ്റവും പ്രധാനമായു ശ്രദ്ധിക്കേണ്ട വസ്തുത.
10.തുടര്‍ച്ച യായ പരിപാലനം
ആഴ്ചയിലൊരിക്കൽ നടത്തേണ്ട ഒരു പ്രവൃത്തിയല്ല ഇതെന്ന മനസ്സിലാക്കുക. തുടങ്ങിക്കഴിഞ്ഞാൽ ഇടവേളയില്ലാതെ അതില്‍ ശ്രദ്ധിക്കുകയും ഒരു കുട്ടിയെ നോക്കുന്നതുപോലെ പരിപാലിക്കുകയും ചെയ്യുക.
കടപ്പാട് -മലയാളം ബോൾഡ്സ്കൈ.കോം