കറിവേപ്പ്‌

“കാര്യം കഴിഞ്ഞാല്‍ കറിവേപ്പില പോലെ വലിച്ചെറിയുക” – എന്നൊരു പ്രയോഗം തന്നെ നമുക്കിടയിലുണ്ട്‌. പക്ഷേ കറിവേപ്പില അങ്ങിനെ വലിച്ചെറിയപ്പെടേണ്ടവയല്ലെന്ന്‌ താഴെകൊടുത്തിരിക്കുന്ന കറിവേപ്പിലയുടെ ചില ഉപയോഗങ്ങളില്‍ നിന്നും മനസിലാകും. 1. കറിവേപ്പില ചതച്ചിട്ട മോര്‌ ദിവസം പല പ്രാവശ്യം കുടിക്കുന്നത്‌ അതിസാരം കുറയുന്നതിന്‌ നല്ലതാണ്‌. 2. ഇഞ്ചിനീരില്‍ കറിവേപ്പില ചതച്ചിട്ട്‌ കുടിക്കുന്നത്‌ നെഞ്ചെരിച്ചില്‍, ഗ്യാസ്‌, വയറുവേധന എന്നിവയ്ക്ക്‌…
Read more

Herbal

ചിരട്ടയും ഉപയോഗങ്ങളും

തേങ്ങയുടെ കാമ്പ് എടുത്തശേഷമുള്ള ചിരട്ട പൊതുവേ ഇന്ധനമായാണല്ലോ ഉപയോഗിക്കപ്പെടുന്നത്. എന്നാല്‍ വൈവിധ്യമാര്‍ന്ന ഉപയോഗങ്ങളുണ്ട് ചിരട്ടയ്ക്ക്. ചിരട്ട സള്‍ഫ്യൂരിക് അമ്ളത്തില്‍ ലയിപ്പിച്ച് അച്ചടിമഷി, കീടനാശിനി തുടങ്ങിയവയുടെ നിര്‍മ്മാണത്തിനുപയോഗിക്കുന്നു. ചിരട്ടത്തൈലം വിവിധ ചര്‍മ്മരോഗങ്ങള്‍ക്ക് ഔഷധമായി ഉപയോഗിക്കുന്നു. ചിരട്ട ഉയര്‍ന്ന ഊഷ്മാവില്‍ കരിച്ചെടുത്താല്‍ ആക്റ്റിവേറ്റഡ് കാര്‍ബണ്‍ അഥവാ ഉത്തേജിതകരി ലഭിക്കുന്നു. ഒരു ടണ്‍ ചിരട്ടയില്‍ നിന്ന് 300 കി.ഗ്രാം ഉത്തേജിതകരി…
Read more

Herbal

നവര നെല്ല്

ആദ്യ കാലങ്ങളിലും ഇപ്പോഴും ഒരേരീതിയില്‍ മറ്റു രാസവളം ഉപയോഗിക്കാതെ കൃഷി ചെയ്യുന്ന ആദ്യ കാല നെല്ലിനങ്ങളില്‍ പെടുന്നു നവരനെല്ല്. ഭക്ഷണാവശ്യത്തിന് പുറമെ ഈ നെല്ല് കൊണ്ട് പല രോഗങ്ങളും മാറ്റാന്‍ സാധിക്കും. വാതത്തിന് നവരനെല്ലാണ് അവസാന മാര്‍ഗ്ഗം. നവര കിഴിയാക്കി ഉപയോഗിക്കുന്നു. അതായത് നവര അരി വെന്തതിനു ശേഷം കിഴിയിലാക്കി വാതമുള്ള ഭാഗത്ത് ഉഴിയുന്നത് മൂലം…
Read more

Herbal

മകോട്ടദേവ

ഇന്‍ഡോനീഷ്യക്കാര്‍ അത്ഭുത ഔഷധസസ്യമായി കരുതുന്ന ‘മകോട്ടദേവ’ ഇന്ത്യയിലുമെത്തി. സര്‍വരോഗ സംഹാരിയെന്ന് അന്നാട്ടുകാര്‍ കരുതുന്ന മകോട്ടദേവ എന്ന വാക്കിന്റെ അര്‍ഥം ‘ദൈവത്തിന്റെ കിരീടം’ എന്നാണ്. ചെറുസസ്യമായി കാണുന്ന മകോട്ടദേവയ്ക്ക് ചെറിയ ഇലകളും പച്ചനിറമുള്ള തണ്ടുകളുമാണ് ഉണ്ടാവുക. ഈ നിത്യഹരിത സസ്യത്തില്‍ വിരിയുന്ന ചെറുകായ്കള്‍ പഴുക്കുമ്പോള്‍ ചുവപ്പുനിറമായി തീരും. കായ്കള്‍ക്കുള്ളിലുള്ള ചെറുവിത്തുകളെ പൊതിഞ്ഞുകാണുന്ന മാംസളഭാഗമാണ് ഔഷധമായി ഇന്‍ഡോനീഷ്യയില്‍ ഉപയോഗിക്കുന്നത്….
Read more

Herbal

കറുവ

പേരെടുത്ത സുഗന്ധവിളയാണ് കറുവ. രണ്ടുതരം സുഗന്ധ തൈലങ്ങള്‍ കറുവയില്‍നിന്ന് വേര്‍തിരിക്കുന്നു. തൊലി തൈലവും ഇലതൈലവും. സിന്നമോമം വെറം എന്നാണ് കറുവയുടെ സസ്യനാമം.നിരവധിയിനങ്ങളുണ്ടെങ്കിലും പ്രധാനമായും തേന്‍ (മധുര) ഇനങ്ങളാണ് കൃഷി ചെയ്യുന്നത്. കോഴിക്കോട് ഇന്ത്യന്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് സ്‌പൈസസ് റിസര്‍ച്ച് വികസിപ്പിച്ച നവശ്രീ, നിത്യശ്രീ എന്നീ തൊലിക്കുവേണ്ടിയുള്ള അത്യുത്പാദനശേഷിയുള്ള ഇനങ്ങള്‍ ഹെക്ടറിന് പ്രതിവര്‍ഷം 55 കിലോ ഉണക്കത്തൊലി…
Read more

Herbal

വെറ്റിലകൃഷി

മേടം മുതല്‍ ഇടവം (കാലവര്‍ഷാരംഭത്തില്‍) കര്‍ക്കിടകം വരെയാണ് ഇതിന്റെ പരിധി. വെള്ളം കെട്ടി നില്‍ക്കാത്ത നീര്‍വാര്‍ച്ചയുള്ള സ്ഥലങ്ങളിലാണ് ഇതു കൃഷിചെയ്യുന്നത്. കൂടാതെ വെയിലും ആവശ്യമാണ്. ഏരി ഉണ്ടാക്കി മൂന്നോ നാലോ കമ്പ് നീളത്തിലെടുത്ത് കുറച്ച് ചെരിച്ച് മണ്ണില്‍ താഴ്ത്തി ഒരു കമ്പില്‍ ചാരി കയറുകൊണ്ട് കെട്ടുക. മരുന്നായി ഉപയോഗിക്കുന്നത് തുരിശാണ്. തറിയുടെ മുകളില്‍ കയറിക്കഴിഞ്ഞാല്‍ വെറ്റില…
Read more

Herbal

വയമ്പ്

വയമ്പ് എന്ന ഔഷധത്തിന്റെ ഉല്‍പ്പത്തി പരമ്പരാഗതമാണ്. അതിലുപരി ആയുര്‍‍വേദിക്കും ആണ്. സ്വരശുദ്ധിക്കും ബുദ്ധിശക്തിക്കും ചെറിയ കുട്ടികള്‍ക്കുണ്ടാകുന്ന പനി, വയറുവേദന, അരുചി, അതിസാരം, ചുമ, ശ്വാസംമുട്ട്, കഫസംബന്ധവും ശ്വാസസംബന്ധവുമായ പ്രശ്നങ്ങള്‍ എന്നിവയ്ക്ക് വയമ്പിന്റെ കിഴങ്ങ് ഉണക്കിപ്പൊടിച്ച് തേന്‍ ചേര്‍ത്ത് കൊടുക്കുന്നതു നല്ലതാണ്. ദഹനശക്തി വര്‍ദ്ധിപ്പിക്കാനും വിരശല്യം, മൂത്രതടസ്സം, വാതോപദ്രവങ്ങള്‍, വിഷബാധ എന്നിവ ശമിപ്പിക്കുന്നതിനും വയമ്പ് ഉപയോഗിക്കുന്നു. ചെറിയകുട്ടികള്‍ക്ക്…
Read more

Herbal

കസ്തൂരി മഞ്ഞള്‍

മഞ്ഞളിനോട് രൂപസാദൃശ്യമുള്ള ഈ ഔഷധിയുടെ പ്രകന്ദമാണ് ഉപയോഗയോഗ്യം. പ്രകന്ദത്തില്‍ ബാഷ്പശീലതൈലം അടങ്ങിയിട്ടുണ്ട്. മഞ്ഞളിലെ രാസഘടകങ്ങള്‍ മിക്കതും ഇതിലും അടങ്ങിയിരിക്കുന്നു. ആയുര്‍വേദ വിധിപ്രകാരം ഉഷ്ണവീര്യവും തിക്തരസവുമാണ് ഈ ഔഷധത്തിന്. അണുനാശകശക്തിയും വിഷവിരോപണശക്തിയും നന്നായുള്ള ഔഷധമാണ് കസ്തൂരിമഞ്ഞള്‍. കുര്‍ക്കുമിന്‍ എന്ന വര്‍ണ്ണവസ്തു ചര്‍മ്മത്തിന് അഴക് നല്കുന്നു. മഞ്ഞളിനെപ്പോലെ ഭക്ഷണമായി ഉപയോഗിക്കാറില്ലെങ്കിലും പല അസുഖങ്ങള്‍ക്കും നിര്‍ദ്ദിഷ്ടമാത്രയില്‍ ഉള്ളില്‍ സേവിക്കാവുന്നതാണ്. ഉളുക്ക്,…
Read more

Herbal

കച്ചോലം

കേരളത്തില്‍ എല്ലായിടത്തും സമൃദ്ധമായി കാണുന്ന സസ്യമാണ് കച്ചോലം. വളക്കൂറുള്ള ഏതു മണ്ണിലും ഇവ വളരുന്നു. കോംപ് ഫെറിയ ഗലന്‍ഗ (Kaempferia galanga) എന്ന ശാസ്ത്രനാമത്തില്‍ അറിയപ്പെടുന്ന കച്ചോലം സിന്‍ജിബെറേസ് എന്ന കുടുംബത്തില്‍ പെട്ടതാണ്. വെള്ള നിറമുള്ള ഈ ചെടിയുടെ പൂക്കളില്‍ പാടലനിറത്തിലുള്ള പൊട്ടുകളും കാണാം. ഇതിന്റെ കിഴങ്ങില്‍ ആല്‍ക്കലോയിഡ്, സ്റ്റാര്‍ച്ച്, പശ, സുഗന്ധദ്രവ്യം, തൈലം എന്നിവ…
Read more

Herbal

ആഫ്രിക്കന്‍മല്ലി

മല്ലിയുടെ തന്നെ അല്പം കൂടെ തീവ്രമായ ഗന്ധവും രുചിയും പ്രധാനം ചെയ്യാന്‍ കഴിവുള്ള ആഫ്രിക്കന്‍മല്ലി എന്ന ശീമമല്ലി കറികള്‍ക്കും ഭക്ഷ്യവിഭവങ്ങള്‍ക്കും മല്ലിയുടെ നറുമണവും സ്വാദും പകരും. മല്ലിയോടുള്ള അപാരമായ സാമ്യം നിമിത്തം ഇതിനെ നീളന്‍ കൊത്തമല്ലി അഥവാ ലോങ് കൊറിയാന്‍ഡര്‍ എന്നും വിളിക്കുന്നു മെക്സിക്കന്‍മല്ലി എന്നും ഇതിനു പേരുണ്ട്. കറികള്‍ക്കും ഭക്ഷ്യവിഭവങ്ങള്‍ക്കും ആകര്‍ഷകമായ ഗന്ധവും രുചിയും…
Read more

Herbal