ഏത്ത വാഴ

കേരളത്തിൽ വാണിജ്യാടിസ്ഥാനത്തിൽ കൃഷിചെയ്യുന്ന വാഴയാണ് നേന്ത്ര വാഴ അഥവാ ഏത്ത വാഴ. മൂന്നു മീറ്ററോളം ഉയരത്തിൽ വളരുന്ന ഒരു ഫലസസ്യമാണിത്. ഇതിന്റെ ഭൗമകാണ്ഡത്തിൽ നിന്നാണ് പ്രജനനം നടക്കുന്നത്. 10-12 മാസംകൊണ്ടു വിളവു തരുന്നു. ഏത്തപ്പഴം ഒരു സമീകൃതാഹാരമാണ്. ഇതിന്റെ ഔഷധപ്പെരുമ പ്രസിദ്ധമാണ്. വാഴകളിൽ പോഷകഗുണം കൊണ്ടും ഔഷധശക്തി കൊണ്ടും മുന്നിൽനിൽക്കുന്നതാണ് ഏത്തവാഴ. ഏത്തവാഴ ജന്മംകൊണ്ട് ഭാരതീയനാണ്….
Read more

Fruits

ചെങ്കദളി

ചുവന്ന നിറത്തിലുള്ള വാഴപ്പഴം ഉല്പ്പാദിപ്പിക്കുന്ന ഒരു വാഴയിനമാണ്‌ ചെങ്കദളി. കേരളത്തിൽ എല്ലയിടത്തും ഈ വാഴയിനം സുലഭമാണെങ്കിലും വാണിജ്യാടിസ്ഥാനത്തിൽ വൻതോതിലുള്ള ചെങ്കദളി തോട്ടങ്ങളുള്ളത് തെക്കൻ കേരളത്തിലാണ്. കപ്പവാഴ എന്ന പേരിലും ഈ വാഴ അറിയപ്പെടുന്നുണ്ട്. സംസ്കൃതത്തിൽ രക്തകദളി എന്നപേരിൽ അറിയപ്പെടുന്നു. Courtesy : Wikipedia

Fruits

ഞാറ

കേരളത്തിലെ താഴ്ന്ന പ്രദേശങ്ങളിലും കൃഷിയിടങ്ങളിലും കാണപ്പെടുന്ന ഒരു കുറ്റിച്ചെടിയാണ് ഞാറ. ഇതൊരു നിത്യഹരിതസസ്യമാണ്. വെള്ള കലർന്ന പച്ച നിറമുള്ള ഇവയുടെ ഇലകൾ വളരെ ചെറുതാണ്. ചെടിയുടെ അഗ്രങ്ങളിൽ കുലകളായി കായ്കൾ ഉണ്ടാകുന്നു. ഒരു കുലയിൽ സാധാരണ മുപ്പത് കായ്കൾ വരെ കാണപ്പെടുന്നു. കായ്കൾ പഴുക്കുമ്പോൾ കറുപ്പ് നിറമായി മാറുന്നു. ചവർപ്പു കലർന്ന മധുരമാണെങ്കിലും ഇവ ഭക്ഷ്യ…
Read more

Fruits

ചാമ്പ

കേരളത്തിൽ അങ്ങോളമിങ്ങോളം വീടുകളിൽ നട്ടുവളർത്തിവരുന്ന ഒരു ചെറിയ വൃക്ഷമാണ് ചാമ്പ. ഇതിന്റെ കായ ആണ് ചാമ്പങ്ങ അഥവാ ചാമ്പക്ക. മണിയുടെ രൂപത്തിൽ റോസ്, ചുവപ്പ് നിറങ്ങളിൽ മരങ്ങളിൽ തൂങ്ങിക്കിടക്കുന്ന ചാമ്പങ്ങ കാണുവാനും നല്ല ഭംഗിയുള്ളതാണ്. നല്ല ജലാംശമുള്ള കായകൾ വീടുകളിലെ ഫ്രിഡ്‌ജിൽ ഏറെക്കാലം കേടുകൂടാതെ സൂക്ഷിക്കാനാകും. വിത്തുവഴിയാണ് വംശവർദ്ധന.കാര്യമായ പരിചരണമൊന്നും വേണ്ടാത്ത മരമാണ് ചാമ്പ.ഉപ്പുവെള്ളമുള്ള സ്ഥലങ്ങളിൽ…
Read more

Fruits

ജൊക്കോട്ട്

കശുമാവും അമ്പഴവും മറ്റും ഉൾപ്പെടുന്ന ‘ആനക്കാർഡിയേസേ’ കുടുംബത്തിൽ പെട്ട ഒരു പുഷ്പിതസസ്യമാണ് ജൊക്കോട്ട് അഥവാ “സ്പൊണ്ടിയാസ് പർപ്യൂറിയ”. അമേരിക്കൻ ഭൂഖണ്ഡത്തിലെ ഉഷ്ണമേഖലാപ്രദേശങ്ങളാണ് അതിന്റെ സ്വദേശം. പ്രാചീന അമേരിക്കയിലെ നവ്വാട്ടിൽ ഭാഷയിൽ പഴം എന്നർത്ഥമുള്ള ‘സൊക്കോട്ടിൽ’ എന്ന വാക്കിൽ നിന്നാണ് ‘ജൊക്കോട്ട്’ എന്ന പേരുണ്ടായത്. ജൊക്കോട്ട് എന്നതിനു പുറമേ ഇതിന് “റെഡ് മോംബിൻ”, “പർപ്പിൾ മോംബിൻ”, “പന്നിപ്പഴം”,…
Read more

Fruits

പാഷൻ ഫ്രൂട്ട്

ഒരു വള്ളിച്ചെടിയായി വളരുന്നതും അണ്ഡാകാരത്തിലോ ഗോളാകൃതിയിലോ ഭക്ഷ്യയോഗ്യമായ ഫലമുണ്ടാകുന്ന ഒരു സസ്യമാണ് പാഷൻ ഫ്രൂട്ട് അല്ലെങ്കിൽ വള്ളി ഓറഞ്ച് തെക്കേ അമേരിക്കൻ സ്വദേശിയായ പാഷൻ ഫ്രൂട്ട്, ഇന്ത്യ, ന്യൂസിലാന്റ് , ഫ്ലോറിഡ, ഹവായി, കരീബിയൻ ദ്വീപുകൾ, ബ്രസീൽ, ഓസ്ട്രേലിയ, ഇസ്രയേൽ, കിഴക്കൻ ആഫ്രിക്ക, ദക്ഷിണാഫ്രിക്ക എന്നിവിടങ്ങളിൽ കൃഷിചെയ്തുവരുന്നു. വള്ളി നാരങ്ങ, മുസോളിക്കായ്,മുസോളിങ്ങ, സർബ്ബത്തുംകായ എന്നെല്ലാം ഈ…
Read more

Fruits

പീച്ച്

പീച്ച് എന്ന പഴം ഉണ്ടാകുന്ന പീച്ച മരം ചൈനയിലെയും തെക്കൻ ഏഷ്യയിലെയും തദ്ദേശീയമായ ഒരു ഇലപൊഴിയും വൃക്ഷമാണ്. ചുവപ്പ്. വെള്ള, മഞ്ഞ, പിങ്ക് എന്നീ നിറങ്ങളിലെല്ലാം പീച്ച് പഴങ്ങൾ കാണപ്പെടുന്നു. ലോകത്തിൽ ഏറ്റവും കൂടുതൽ പീച്ച് ഉണ്ടാക്കുന്നത് ചൈനയിലാണ്. 10 മീറ്ററോളം ഉയരം വയ്ക്കുന്ന മരമാണിത്. ബദാമിൽ ഉണ്ടാവുന്നത് പോലെ ഇതിന്റെ കുരുവിലും സയനൈഡ് വിഷം…
Read more

Fruits

മുസംബി

ഇന്ത്യയിൽ വളരെയേറെ പ്രചാരമുള്ള ഒരു പഴവർഗ്ഗ സസ്യമാണ് മുസംബി. ദാഹശമനിക്കായുള്ള ജൂസുകളുണ്ടാക്കാനാണ് ഇത് സാധാരണയായി ഉപയോഗിക്കുന്നത്. ഈ പഴത്തിന്റെ പുറം ചുവപ്പ് കലർന്ന മഞ്ഞയാണ്. അകക്കാമ്പ് ചുവന്നതും വെളുത്തതുമായ ഇനങ്ങളുണ്ട്. ശരാശരി ഒരു ഓറഞ്ചിന്റെ വലിപ്പമുണ്ടാകും മുസംബി നാരങ്ങക്ക്.

Fruits

സ്റ്റാര്‍ ആപ്പിള്‍

ഐസ്‌ക്രീമിന്റെ തനതുരുചിയുള്ള പഴവര്‍ഗച്ചെടിയാണ് ‘സ്റ്റാര്‍ ആപ്പിള്‍’. പഴങ്ങള്‍ കുറുകെ മുറിക്കുമ്പോള്‍ നക്ഷത്ര ആകൃതിയിലുള്ള പാളികള്‍ക്കുള്ളില്‍ മാധുര്യമേറിയ ഉള്‍ക്കാമ്പ് കാണുന്നതിനാലാണ് ഈ നിത്യഹരിതസസ്യത്തിന് സ്റ്റാര്‍ ആപ്പിള്‍ എന്ന പേര് കിട്ടിയത്. ഇരുപത്തിയഞ്ചടിയിലേറെ ഉയരത്തില്‍ ശാഖകള്‍ താഴേക്കൊതുങ്ങിയ പ്രകൃതമുള്ള ഇവ വിദേശമലയാളികള്‍ വഴി കേരളത്തിലെത്തി നാട്ടില്‍ സമൃദ്ധമായ കായ്ഫലം തരുന്നു. ‘സപ്പോര്‍ട്ടേസിയ’ സസ്യകുടുംബത്തില്‍പ്പെട്ട ‘സ്റ്റാര്‍ ആപ്പിളി’ന്റെ പൂക്കാലം കേരളത്തില്‍…
Read more

Fruits

കോകം

പശ്ചിമഘട്ടത്തിലെ തദ്ദേശവാസിയായ ഒരു വൃക്ഷമാണ് കോകം. ഫലവർഗ്ഗങ്ങളിൽ വെച്ച് ഏറ്റവും കൂടുതൽ ചുവന്ന നിറമുള്ള ഫലമാണു് കോകം. ഇത് കാട്ടമ്പി, പുനംപുളി, പെണംപുളി, മരപ്പുളി, പിനംപുളി, പിനാർപുളി എന്നെല്ലാം അറിയപ്പെടുന്നു. കുടംപുളിയുടെ ജനുസ്സിൽപെട്ട, മലബാർ മേഖലയിലെ മണ്ണും ചൂടുള്ള കാലാവസ്ഥയ്ക്കു വളരെ അനുയോജ്യമായ സുഗന്ധവൃക്ഷ വിളയാണിത്. ലോകത്തിൽ ഏറ്റവും കൂടുതൽ കോകം കൃഷിചെയ്യുന്നതു് കൊങ്കൺ മേഖലയിലാണു്….
Read more

Fruits