ഉല്‍പാദന ചെലവിനേക്കാള്‍ വില താഴ്‌ന്നു; ഏലം കര്‍ഷകര്‍ക്ക്‌ ഇരുട്ടടി 

കട്ടപ്പന: അനുകൂലമായ കാലാവസ്‌ഥമൂലം വിളവ്‌ വര്‍ധിക്കുന്നതിനാല്‍ ലാഭം നേടാനാകുമെന്ന്‌ പ്രതീക്ഷിച്ചിരുന്നപ്പോള്‍ ഏലക്കാ വിലയിടിഞ്ഞത്‌ കര്‍ഷകര്‍ക്ക്‌ തിരിച്ചടിയായി. നിലവില്‍ ഉല്‍പാദനത്തിനായി ചെലവഴിക്കുന്ന പണം പോലും ഉല്‍പന്നം വിറ്റാല്‍ കിട്ടാത്ത സ്‌ഥിതിയാണ്‌. ഇന്നലെ 550 മുതല്‍ 700 രൂപയ്‌ക്കു വരെയാണ്‌ ഏലക്കായയുടെ ചില്ലറ വില്‍പന നടന്നത്‌. ഇത്‌ സാധാരണക്കാരായ കര്‍ഷകരെ പ്രതിസന്ധിയിലാക്കിയിട്ടുണ്ട്‌. ലേല കേന്ദ്രങ്ങളില്‍ കുറഞ്ഞ വില 640…
Read more

Farming, Spices

പച്ചക്കറികൃഷി കേരളീയര്‍ ഏറ്റെടുക്കുന്നു

വീടുകളിലെ കൃഷി എന്ന ആശയത്തിന്‌ നല്ലപ്രചാരണമാണ്‌ കിട്ടുന്നത്‌. അന്യസംസ്‌ഥാനങ്ങളില്‍ നിന്നുളള പച്ചക്കറികളില്‍ വന്‍തോതില്‍ കീടനാശിനി പ്രയോഗം നടത്തുന്നതിനാല്‍ ആരോഗ്യത്തെ തന്നെ ബാധിക്കുന്നു. തമിഴ്‌നാട്ടിലെ പല കൃഷിയിടങ്ങളിലും കേരളത്തിലേക്കുളള കൃഷി എന്ന പേരില്‍ കീടനാശിനി പ്രയോഗം വ്യാപകമാണ്‌ എന്ന അവസ്‌ഥയാണുളളത്‌. ഇതുസംബന്ധിച്ച്‌ കേരളത്തില്‍ വന്‍തോതില്‍ ബോധവല്‍ക്കരണവും നടക്കുന്നുണ്ട്‌. തുടര്‍ന്ന്‌ തമിഴ്‌നാട്‌ പച്ചക്കറിയുടെ അന്തകസാധ്യത ജനം തിരിച്ചറിഞ്ഞു. ഇതോടെയാണ്‌…
Read more

Farming, Vegetables

ഒരൊറ്റ ക്ലിക്കില്‍ വിത്തുകളുടെ വൈവിധ്യം

പച്ചക്കറിക്കൃഷി ചെയ്ുയന്നതിന്‌ ആധുനിക രീതികള്‍ വരുന്നു. ഒരൊറ്റ ക്ലിക്കില്‍ വിരല്‍ത്തുമ്പില്‍ അവശ്യമുള്ള വിത്തുകള്‍ കര്‍ഷകനെ തേടിയെത്തുന്ന സംവിധാനമാണ്‌ ഇനി വരാനിരിക്കുന്നത്‌. എ.ടി.എം മാതൃകയില്‍ വിത്ത്‌ വിതരണത്തിന്‌ ആനക്കയം കാര്‍ഷിക ഗവേഷണകേന്ദ്രം വഴിയൊരുക്കുകയാണ്‌. എ.ടി.എമ്മില്‍നിന്ന്‌ പണമെടുക്കുന്ന രീതിയിലാണ്‌ ഇതിന്റെ പ്രവര്‍ത്തനരീതി. സീഡ്‌ വെന്‍ഡിങ്‌ മെഷീനിന്റെ ഡിസ്‌പ്ലേയില്‍ വിത്തുകളെ കുറിച്ചുളള പൂര്‍ണ വിവരമുണ്ട്‌. ആവശ്യമുളള ബട്ടണില്‍ അമര്‍ത്തി 10…
Read more

Farming

ഔഷധപ്രീയങ്കരിയായ പാവയ്‌ക്കയുടെ ഗുണമേന്മയെന്തെന്നറിയാമോ?

രുചികൊണ്ടും രൂപംകൊണ്ടും ആകര്‍ഷകമല്ലാതിരുന്നിട്ടും വിഭവങ്ങളില്‍ പ്രധാനിയാവാന്‍ ഭാഗ്യമുള്ള പച്ചക്കറിയാണ്‌ പാവയ്‌ക്ക. വ്യത്യസ്‌തമായ നിരവധി വിഭവങ്ങളാണ്‌ പാവയ്‌ക്കകൊണ്ട്‌ ഉണ്ടാക്കുന്നത്‌. പാവയ്‌ക്ക ഉപ്പേരി, അവിയല്‍, തീയല്‍ തുടങ്ങി നാവില്‍ രുചിയൂറുന്ന വിഭവങ്ങളായി പാവയ്‌ക്ക മലയാളിയുടെ തീന്‍മേശയിലെത്തുന്നു. പാവയ്‌ക്ക ചെറു കഷണങ്ങളാക്കി മുറിച്ച്‌ വേവിച്ച്‌ ഉണക്കി തയാറാക്കുന്ന കൊണ്ടാട്ടം ഏതവസരത്തിലും ഉപയോഗിക്കാവുന്ന വിഭവമാണ്‌. കയ്‌പുരസമുണ്ടെങ്കിലും വിഭവമായി എത്തുമ്പോള്‍ അതു രുചികരമാകുന്നു….
Read more

Vegetables

ബേര്‍ഡ്‌സ് ചെറിപ്പഴം

തൂണുപോലെയുള്ള തായ്ത്തടിക്കു മുകള്‍ഭാഗത്ത് കുടപിടിപ്പിച്ചുതുപോലെ താഴേക്കൊതുങ്ങിയ ശാഖകള്‍ നിറയെ ചെറിയ ഇലകളും മുത്തുമണികളെ അനുസ്മരിപ്പിക്കുന്ന ചുവപ്പുനിറത്തില്‍ പഞ്ചസാര മധുരമുള്ള കായ്കളുമായി കാണുന്ന ചെറുവൃക്ഷമാണ് ‘ബേര്‍ഡ്‌സ് ചെറി’. പഴങ്ങള്‍ കഴിക്കാന്‍ സദാസമയവും ചെറുപക്ഷികള്‍ ഈ ചെടിയില്‍ വിരുന്നെത്തുന്നതിനാലാണ് ‘ബേര്‍ഡ്‌സ് ചെറി’ എന്ന പേരുലഭിക്കാന്‍ കാരണം. തണല്‍ വൃക്ഷമായി വളര്‍ത്താവുന്ന ഇവയുടെ ചുവട്ടിലുള്ള ശാഖകള്‍ മുറിച്ച് മുകള്‍ഭാഗം പടരാനനുവദിച്ചാല്‍…
Read more

Fruits

ആഫ്രിക്കന്‍ പിയര്‍

ആഫ്രിക്കന്‍ രാജ്യങ്ങളായ നൈജീരിയ, അംഗോള തുടങ്ങിയ സ്ഥലങ്ങളില്‍ കണ്ടുവരുന്ന ഫലവര്‍ഗവൃക്ഷമാണ് ‘സഫാവു’. നാല്പതു മീറ്ററോളം ഉയരത്തില്‍ ശാഖകളോടെ വളരുന്ന ഈ നിത്യഹരിത വൃക്ഷങ്ങളുടെ പൂക്കാലം ജനവരി മുതല്‍ ഏപ്രില്‍വരെയാണ്. മെയ് മുതല്‍ ഒക്ടോബര്‍ വരെ തുടര്‍ച്ചയായി ഫലങ്ങള്‍ ലഭിക്കുകയും ചെയ്യുന്നു. നാട്ടില്‍ക്കാണുന്ന വഴുതനങ്ങയുടെ രൂപമുള്ള കായ്കള്‍ക്ക് ഇളംനീല നിറമാണ്. പാകമായ കായ്കള്‍ നേരിട്ടോ പാകം ചെയ്‌തോ…
Read more

Fruits

ജബോട്ടിക്കാബ

കേരളത്തിലെ കാലാവസ്ഥയ്ക്ക് അനുരൂപമാണെങ്കിലും കാര്യമായി പ്രചാരത്തിലാകാത്ത ബ്രസീലിയന്‍ പഴവര്‍ഗ സസ്യമാണ് ‘ജബോട്ടിക്കാബ’. ഉഷ്ണമേഖല കാലാവസ്ഥയിലെങ്ങും കാണുന്ന പേരയുടെയും ജാംബയുടെയും അടുത്ത ബന്ധുവായ ജബോട്ടിക്കാബ ‘മിര്‍ട്ടേസിയേ’ സസ്യ കുടുംബത്തിലെ അംഗമാണ്. ചെറുസസ്യമായി ശാഖകളോടെ വളരുന്ന സ്വഭാവമാണ് ഇവയ്ക്ക്. വേനല്‍ക്കാലത്ത് പൂത്ത് തുടങ്ങുന്ന ഇവയുടെ തായ്ത്തടിയിലും ശാഖകളിലും കുലകളായി ചെറുപൂക്കള്‍ കാണാം. പൂക്കള്‍ വിരിഞ്ഞുണ്ടാകുന്ന കായ്കള്‍ക്ക് ചെറുമുന്തിരിക്കായ്കളുടെ രൂപമാണ്….
Read more

Fruits

ലോങ്ങന്‍

മഞ്ഞും മലയും സമന്വയിക്കുന്ന മലയോരങ്ങളില്‍ വളരുന്ന ഫലവര്‍ഗ സസ്യമാണ് ‘ലോങ്ങന്‍’. മലയടിവാരങ്ങളിലും ഇവ വളര്‍ത്താം. നാല്പതടിയോളം ഉയരത്തില്‍ ശാഖോപശാഖകളോടെ പടര്‍ന്നു പന്തലിച്ചുവളരുന്ന സ്വഭാവം. ചെറിയ ഇലകളാണ് ഉണ്ടാവുക. തളിരിലകള്‍ക്ക് മങ്ങിയ പച്ചനിറം. വര്‍ഷത്തില്‍ ഒന്നിലേറെ പ്രാവശ്യം പൂത്തു കായ്പിടിക്കുന്ന സ്വഭാവവുമുണ്ട്. ശാഖാഗ്രങ്ങളില്‍ ചെറുപൂക്കള്‍ കുലകളായി ഉണ്ടാകുന്നു. മുന്തിരിക്കുലകള്‍ പോലെ ചെറുകായ്കള്‍ പൂവിരിഞ്ഞശേഷം ചെടിയിലാകെ കാണാം. പാകമായ…
Read more

Fruits

മഹാകൂവളം

ഔഷധ ഗുണമുള്ള മാധുര്യമുള്ള പഴങ്ങള്‍ ലഭിക്കുന്ന സസ്യമാണ് ‘മഹാ കൂവളം’. ഇവയുടെ കായ്കളുടെ ഉള്ളിലെ മാംസളഭാഗം ഉദരരോഗങ്ങള്‍ക്കെല്ലാം പ്രതിവിധിയായി ഉത്തരേന്ത്യന്‍ ഗ്രാമങ്ങളില്‍ ഉപയോഗിച്ചുവരുന്നു. ഇടത്തരം ഉയരത്തില്‍ ശാഖകളോടെയാണ് മഹാകൂവളത്തിന്റെ വളര്‍ച്ച. ഇലകള്‍ വല്ലാതെ ചെറുതാണ്. തണ്ടുകളില്‍ ചെറുമുള്ളുകളും കാണാം. കടുപ്പമുള്ള തടി മിനുസ്സമില്ലാത്ത തൊലി എന്നിവയും ഇവയ്ക്കുണ്ടാകും. ഉഷ്ണമേഖല കാലാവസ്ഥയ്ക്ക് അനുഗുണമായ ഈ സസ്യം വേനലിലാണ്…
Read more

Fruits