About Us

അങ്കണതൈമാവിൽ നിന്നാദ്യത്തെ പഴം വീഴ്കെ , അമ്മ തൻ നേത്രത്തിൽ നിന്നുതിർന്നു  ചുടു കണ്ണീർ  നാലുമാസത്തിൻ മുന്പിലേറെ നാൾ കൊതിച്ചിട്ടീ , ബാലമാകാന്തം  പൂവിട്ടുന്നികൾ വിരിയവേ  അമ്മ തൻ മണിക്കുട്ടൻ പൂത്തിരി  കത്തിച്ചപോൾ , ആമ്മലർ ചെണ്ടോന്നോടിചാഹ്ലാധിചെത്തി ........ വൈലോപിള്ളി ശ്രീധരമേനോൻ എഴുതിയ , മാമ്പഴം എന്നാ കവിതയിലെ ഈ വരികൾ ഒരു മലയാളിയും മറക്കാൻ  സാധ്യധയില്ല  . അമ്മയും , അമ്മയുടെ മണിക്കുട്ടനും, പിന്നെ പൂത്തു തളിർത്ത ആ മാവും , നമ്മുടെ ഓർമകളിൽ എവിടെയോ തങ്ങി നില്ക്കുന്നു . കുഞ്ഞു നാളിൽ എത്രെയൊ തവണ മാവിന്റെയും, പ്ലവിന്റെയും, ച്ചോട്ടിലേക്ക് പഴുത്തു വീണ ഫലങ്ങല്ക്ക് വേണ്ടി നമ്മൾ ഓടിയിട്ടുണ്ട് . അത്തരം നിമിഷങ്ങളെല്ലാം ഇന്ന് ഓർമകളിൽ മാത്രമായി അവശേഷിക്കുന്നു എന്നത് ദുഖകരമായ സത്യമാണ് . നഗര വൽക്കരണവും  ആധുനിക വൽക്കരണവും ഒരു പാട്  നേട്ടങ്ങൾ സമ്മാനിച്ചപ്പോൾ , അപ്രത്യക്ഷ്യമായവയിലോന്നാണ്  വീട്ടുവളപ്പിലെ കൃഷി . ചെറുതൈട്ടാനെങ്ങിലും എല്ലാ വീട്ടിലും മാവോ,പ്ലാവോ പടവലമോ അങ്ങനെ എന്തെങ്കിലുമൊക്കെ കൃഷി ചെയ്തിരുന്നു . വീട്ടാവശ്യതിനാവശ്യമായ പച്ചക്കറികളും  പഴങ്ങളും ഒരു പരിധി വരെയെങ്ങിലും സ്വന്തം വീട്ടു വളപ്പിൽ ഉല്പാധിപ്പിചിരുന്നു . അച്ഛനും അമ്മയും മുത്തച്ഛനുമൊക്കെ അത്തരം അടുക്കള തോട്ടങ്ങളിൽ വ്യപ്രുതരായിരുന്നത്  നമുക്കൊർമിചെടുക്കാൻ സാധിക്കും . അറുപതും  എഴുപതും പ്രായമായാലും ആരോഗ്യത്തോടെ ജീവിച്ചു വന്ന ഒരു തലമുറ നമുക്ക് മുൻപേ ജീവിച്ചിരുന്നു . തികച്ചും ശുദ്ധമായ ജീവിത രീതിയും അതിലുപരി ശുദ്ധമായ ആഹാര പദാർഥങ്ങളും  അവരെ ആരോഗ്യവാന്മാരക്കി എന്നതാണ് സത്യം . പക്ഷെ ഇന്നത്തെ തലമുറയോ  ?? 20-30 വയസ്സ്  പ്രായമാകുമ്പോൾ തന്നെ പലതരം രോഗങ്ങൽക്കടിമാപ്പെട്ടു പോകുന്ന ഒരു സമൂഹമാണ്‌ നമ്മുടെ ചുറ്റും ഉള്ളത് . ജോലിത്തിരക്കും പുതിയ സംസ്ക്കര  രീതികളിലേക്കുള്ള ചുവടു വെയ്പും നമ്മെ കൊണ്ടെതിചിരിക്കുന്നത് അനാരോഗ്യകര്മ്മായ ജീവിത രീതികളിലേക്ക് തന്നെയാണ് .  അത്തരം ജീവിത സാഹചര്യങ്ങളിൽ നമ്മെ ഏറ്റവും അലട്ടുന്ന പ്രശ്നമാണ് ശുദ്ധമായ ഭക്ഷ്യ വസ്തുക്കളുടെ അഭാവം . ഫാസ്റ്റ് ഫുഡും മത്സ്യ മാംസാധികളും , എന്തിനധികം പച്ചക്കറികളും പഴവര്ഗങ്ങളും പോലും വിഷമയമായാണ് നമുക്ക് ലഭിക്കുന്നത് . പോഷക സമ്പുഷ്ടം എന്നത് കേട്ട് കേള്വി മാത്രമായി ഒതുങ്ങുന്ന ഈ സാഹചര്യത്തിൽ , ഒരു പുനര് വിചിന്തനം സാധ്യമാകെണ്ടാതുണ്ട് .. സ്വന്തം ആവശ്യത്തിനു വേണ്ടിയ പച്ചക്കറികൾ സ്വന്തം വീട്ടില് ഉള്പാധിപ്പിക്കുക എന്ന , വലുതെന്നു തോന്നിപ്പിക്കുന്ന ചെറിയ ഉദ്യമം ഓരോരുത്തരം തുടങ്ങി വെക്കുക . സ്ഥല പരിമിതി ഉല്ലവർ  ഉണ്ടാകാം , അങ്ങനെയെങ്ങിൽ മറ്റുള്ളവരുമായി ചേർന്ന് ഒരു ചെറിയ  കൂട്ട് കൃഷി നടതുകയുംആകം . അതുമല്ലങ്ങിൽ കൂടുതൽ ഉള്പാടിപ്പിക്കുന്നവരിൽ നിന്ന് ന്യാമായ വിലയ്ക്ക് ആവശ്യമുള്ളവ വാങ്ങുന്ന ഒരു സംവിധാനം നടപ്പിലാക്കുക . മട്ടുപ്പാവിലും മറ്റും ചെറിയ തോതിൽ പച്ചക്കറികൾ നാട്ടു വളര്ത്തുന്ന നഗര വാസികൾ നമ്മുടെ ഇടയിൽ ഉണ്ട് , അത്തരം ആശയം മറ്റുള്ളവരിലേക്കും പകര്ത്തുക. സ്വന്തം പുരയിടതിലോ , അയൽ പക്കതെയോ , ബന്ധു മിത്രാധികലുടെയോ വീട്ടു വളപ്പിൽ കൃഷി ചെയ്ത ഭക്ഷ്യ വസ്തുക്കൾ നമ്മുടെ ആരോഗ്യത്തെ സംരക്ഷിക്കട്ടെ . നന്നായി വളരാനും ചിന്തിക്കാനും ആരോഗ്യകരംമായ ഒരു ഭക്ഷണ രീതി അത്യന്തപെക്ഷിതമാണ് . ഇങ്ങനെ ഒരു ആശയമാണ് എന്റെകൃഷി.കോം  എന്ന  വെബ്സൈറ്റ് ലൂടെ ഞങ്ങൾ മുൻപോട്ടു വെക്കുന്നത് . സ്വന്തമായി കൃഷി ചെയ്യുന്നവര്ക്ക് അവരുടെ ഉൽപ്പന്നങ്ങൾ മറ്റുള്ളവര്ക്ക് വില്ക്കുവാനും, കൃഷി ചെയ്യുവാൻ സാധിക്കാതാവാർക്ക് ആവശ്യമുള്ള പച്ചക്കറികളും മറ്റും വാങ്ങുവാനും ഉള്ള ഒരു മാധ്യമമാണ് എന്റെകൃഷി.കോം . ഇത് വളരെ വിപ്ലവകരമായ ഒരു ആശയം അല്ല , മറിച്ച് ആവശ്യമാണ്‌ , ആരോഗ്യമുള്ള ഒരു ജനതയെ വാര്തെടുക്കാൻ . കുഞ്ഞുണ്ണി മാഷിന്റെ ഈ വരികൾ ഓര്മിക്കുക - " വായിച്ചു വളര്നാൽ വിളയും , വായിക്കാതെ വളർന്നാൽ വളയും " . അത് പോലെ തന്നെയാണ് ശുദ്ധമായ ആഹാരവും , അതില്ലെങ്ങിൽ വളര്ച്ച വളഞ്ഞു തന്നെയായിരിക്കും . നമ്മളെ മാത്രമല്ല , നമ്മുടെ കുട്ടികൾ ഉള്പ്പെടുന്ന വരും തലമുറയെ ആരോഗ്യമുല്ലവരാക്കി വളര്ത്തി എടുക്കുക എന്നത് നമ്മുടെ കടമയാണ് . ഈയൊരു ഉദ്യമത്തിൽ നിങ്ങളോടൊപ്പം ഞങ്ങളുമുണ്ട് . എന്റെകൃഷി.കോം അതിന്റെ ആദ്യ ചവിട്ടു പടിയായി മാറട്ടെ !!!!!!!!!

Recent Products

Naadan mutta

Naadan mutta

24 Apr 2018

naadan kozhi mutta for sale in Varkala.

no image

Angora rabbit for sale

24 Apr 2018

Angora rabbit 2months old pure breed rab...

no image

Soviet chinchila breeding

24 Apr 2018

Soviet chinchila breeding stock call 907...

no image

New Zealand white male 8months

24 Apr 2018

New Zealand white male 8months contract ...

About Us

അടുക്കള കൃഷിയെ പ്രോത്സാഹിപ്പിക്കുക എന്ന ഉദ്ദേശ്യത്തോടെയാണ് എന്റെകൃഷി.കോം എന്ന വെബ്സൈറ്റ് ആരംഭിച്ചിരിക്കുന്നത് . ചെറിയ തോതിൽ സ്വന്തം ആവശ്യത്തിനു വേണ്ടി പച്ചക്കറികളും പഴ വർഗ്ഗങ്ങളും കൃഷി ചെയ്യുന്നവർ മുതൽ വലിയ തോതിൽ കൃഷിയെ സമീപിക്കുന്നവർ വരെ നമ്മുടെ നാട്ടിലുണ്ട് . കൂടുതൽ ഉത്പാദിപ്പിക്കുന്ന ഉത്പന്നങ്ങൾ മറ്റുള്ളവർക്ക് വിൽക്കുകയും ആവശ്യമുള്ളവർക്ക് കുറഞ്ഞ വിലയിൽ ശുദ്ധമായ ഭക്ഷ്യ വസ്തുക്കൾ വാങ്ങുന്നതിനും വേണ്ടിയുള്ള ഒരു സംരംഭം ആണ് എന്റെകൃഷി.കോം വിഷമയമായ ആഹാര പദ...

Copyright © 2014 entekrishi. All Right Reserved

Powered by Digital Farmers Foundation